മികച്ച ഭരണം കാഴ്ച വയ്ക്കുന്നതിന് പകരം പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്ന് സി പി എം പോളിറ് ബ്യുറോ അംഗം എ വിജയരാഘവൻ. തിരുവനന്തപുരം ഇ എം എസ്സ് അക്കാദമയിൽ ലോയേഴ്സ് യൂണിയൻ സംസ്ഥാന നേതൃത്വ ക്യാമ്പ് ഉത്ഘാടനം ചെയ്ത സംസാരിക്കുന്നതിനിടയിലാണ് വിജയരാഘവന്റെ പ്രസ്താവന.
മികച്ച ഭരണാധികാരിയാകേണ്ട പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറുകയാണ്. അയോധ്യയിലും കേദാർ നാഥിലും പാർലമെന്റിലും എല്ലാം ഇതാണ് കണ്ടത്. ഏറ്റവുമധികം വൈവിധ്യമുള്ള സമൂഹത്തെ മതഭരണത്തിലേക്ക് ചുരുക്കാനാണ് രാജ്യത്തെ ഭരണക്കാർ ശ്രമിക്കുന്നത്; എ വിജയരാഘവൻ പറഞ്ഞു.
അഡ്വക്കേറ്റ് ജനറലും ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ കെ ഗോപാലക്കുറുപ്പ് ചടങ്ങിൽ അധ്യക്ഷനായി. അഖിലേന്ത്യ ജോയിൻ സെക്രട്ടറി ഇ കെ നാരായണൻ, സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, ഐഷ പോറ്റി, ബി രാജേന്ദ്രൻ, സുധീർ, ഗണേഷ് കുമാർ, പാരിപ്പള്ളി രവീന്ദ്രൻ, കെ ഓ അശോകൻ, ആനാവൂർ വേലായുധൻ നായർ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക