രാജസ്ഥാനിലെ പ്രസിദ്ധമായ ഖാട്ടു ശ്യാം ക്ഷേത്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു മരണം. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് സംഭവം, മരിച്ച മൂന്നു പേരും സ്ത്രീകളാണ്. ഏഴിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ചന്ദ്ര കലണ്ടറിലെ 11-ാം ദിവസമായ ഇന്ന് ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.. ക്ഷേത്രത്തിന്റെ വാതില്‍ തുറക്കുന്നതും കാത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഗേറ്റുകള്‍ തുറന്ന് ആളുകള്‍ അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച ഉടന്‍ ഒരു സ്ത്രീ ബോധരഹിതയായി വീണു. ഇത് പിന്നിലുള്ള മറ്റുള്ളവരും വീഴാന്‍ കാരണമായി. തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് സ്ത്രീകള്‍ക്ക് ജീവന് നഷ്ടപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക