ഓൾ കേരള ഡാൻസ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും ഓഗസ്റ്റ് 9 ന് കണ്ണൂരിൽ നടക്കും. തളാപ്പിലെ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നഗറിൽ 10 മണിക്ക് മേയർ ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്യും കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാവും.
പ്രതിനിധി സമ്മേളനം 11 30ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും സാംസ്കാരിക സമ്മേളനം മൂന്ന് മണിക്ക് കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും
ടി പത്മനാഭൻ മുഖ്യാതിഥിയാവും സമാപന സമ്മേളനം അഞ്ചുമണിക്ക് കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. സന്ധ്യക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.
ക്ഷേമനിധി ജീവിതാവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന രീതിയിൽ വിപുലീകരിക്കുക, സർക്കാരിന്റെ സാംസ്കാരിക ബോർഡുകളിലും മറ്റ് സാംസ്കാരിക പരിപാടികളിലും സംഘടനക്ക് മതിയായ പ്രാതിനിധ്യം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയരും. മനോജ് മാനന്തവാടി ഐ വിനോദ് കുമാർ അനിൽ കെ ഗോപിനാഥ് നയൻതാരാ മഹാദേവൻ ഡോക്ടർ മധുസൂദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക