സിട്രോണ്‍ C3 ഓട്ടോമാറ്റിക് 2023 രണ്ടാം പകുതിയിൽ അവതരിപ്പിക്കും. ട്രാൻസ്മിഷൻ യൂണിറ്റ് ഐസിനിൽ നിന്നാണ്.
എല്ലാ എതിരാളികളും അടിസ്ഥാന എഎംടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുമ്പോൾ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനമായി C3 മാറും എന്നും ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2023-ൽ പ്രാദേശികമായി അസംബിൾ ചെയ്ത പെട്രോൾ എഞ്ചിനുകളോട് കൂടിയ പുതിയ തലമുറ സിട്രോൺ C3 കമ്പനി അവതരിപ്പിക്കുമെന്ന് ഈ റിപ്പോർട്ട് പറയുന്നു. രണ്ട് മോട്ടോറുകളുടെയും പവർ, ടോർക്ക് കണക്കുകൾ മാറ്റമില്ലാതെ തുടരും.
എന്നിരുന്നാലും, കാർ നിർമ്മാതാവ് അതിന്റെ ഇലക്ട്രോണിക്സ് മാറ്റും, അത് ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും മലിനീകരണ തോത് കുറയ്ക്കുകയും ചെയ്യും.
പുതിയ ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം, ഹാച്ച്ബാക്ക് വില വർദ്ധനയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള എഎംടി ഹാച്ച്ബാക്കുകളേക്കാൾ വില കൂടുതലായിരിക്കും ഇത്.
വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള 10.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫോർ സ്പീക്കർ സൗണ്ട് സിസ്റ്റം, മാനുവൽ എസി യൂണിറ്റ്, ഫ്രണ്ട് ആൻഡ് റിയർ യുഎസ്ബി തുടങ്ങിയ ഫീച്ചറുകളോടെയാണ് ഫ്രഞ്ച് വാഹന നിർമാതാക്കൾ പുതിയ സിട്രോൺ സി3 ഹാച്ചിൽ സജ്ജീകരിച്ചിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക