അബുദാബി: മുസഫയിലെ ഫുഡ്സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്തുവരുകയായിരുന്ന യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മലപ്പുറം വളാഞ്ചേരി സ്വദേശി ഇരിമ്പിളിയം കോലത്തു പറമ്പില്‍ വീട്ടില്‍ അബ്ദുല്‍ കരീം-ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന് മുഹമ്മദ് അല്‍ഫാസ് (24) ആണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അല്‍ഫാസ് പത്തുമാസം മുമ്പാണ് അബുദാബിയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക