ആറന്മുള വള്ളസദ്യയ്ക്ക് പുറപ്പെട്ട പള്ളിയോടം പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് മറിഞ്ഞു. ങ്ങന്നൂര്‍ കോടിയാട്ടുകര പള്ളിയോടമാണ് മറിഞ്ഞത്. ഞായറാഴ്ചയാണ് സംഭവം. വള്ളത്തിലുണ്ടായിരുന്നവർ നീന്തി രക്ഷപെട്ടു 10 പേരാണ് വള്ളത്തിലുണ്ടായിരുന്നത്.
ഞായറാഴ്ച ഉച്ചക്ക് 1.30നാണ് പള്ളിയോടം കോടിയാട്ടുകരയില്നിന്ന് ബോട്ടില്‍ കെട്ടിവലിച്ച് ആറന്മുളയിലേക്ക് തിരിച്ചത്.പുത്തന്‍കാവിന് സമീപം അത്തിമൂട് കയത്തിലെ നല്ല ഒഴുക്കും ആഴവും ചുഴിയുമുള്ള ഇടമാണ് ഇവിടെയാണ് നിയന്ത്രണംതെറ്റി മറിഞ്ഞത്. ചൊവ്വാഴ്ച നടക്കുന്ന വള്ളസദ്യയില്‍ പങ്കെടുക്കാനും ആടയാഭരണങ്ങളും കൊടിയും മറ്റും എത്തിക്കാനുമായിട്ടാണ് ആറന്മുളയിലേക്ക് പോയത്.
മുങ്ങിയ പള്ളിയോടം ഇടനാട് കൈപ്പാലടക്കടവിന് താഴെ കരക്കെത്തിച്ചു. വൈകീട്ട് മൂന്ന് മണിയോടെ വീണ്ടും പള്ളിയോടം ആറന്മുളയിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക