നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ കഥാപാത്രങ്ങൾ റീൽസ് വിഡിയോ ചെയ്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ യുവാവിന്റെ മുൻകാലത്തെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായി. ചിലർ നടൻ ഉണ്ണി മുകുന്ദന്റെ പേജിനു താഴെയും കമന്റുകളുമായി എത്തി.
‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ.. പോസ്റ്റ് കണ്ടു..’ എന്നാണ് ഇതിൽ ഒരു വിരുതന്റെ ഫലിതം. കമന്റിന് നടന്റെ മറുപടിയും ഉടനെത്തി. ‘‘ഞാൻ ഇപ്പോൾ ജയിലിൽ ആണ്. ഇവിടെ ഇപ്പോൾ സൗജന്യ വൈഫൈ ആണ്. നീയും പോരൂ..’’ താരം കുറിച്ചു. ഉണ്ണിയുടെ കമന്റിന് കയ്യടിച്ച് ആരാധകരടക്കം നിരവധിപേർ രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക