മേടക്കൂറുകാര്‍ക്ക് ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലമാക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം ഉണ്ടാകും. ഇടവക്കൂറുകാര്‍ ഗൃഹനിർമാണം പൂർത്തിയാക്കും.
വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. അടുത്ത രണ്ടാഴ്ച നിങ്ങൾക്കെങ്ങനെ. 2022 ഓഗസ്റ്റ് 19 വരെ മേടക്കൂറ് മുതല്‍ മീനക്കൂറുവരെയുള്ളവര് ശ്രദ്ധിക്കേണ്ടത്.
മേടക്കൂറ്
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലമാക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം ഉണ്ടാകും. അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റം പ്രതീക്ഷിക്കാം. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. മുൻകൂട്ടി പണം മുടക്കിയുള്ള പ്രവൃത്തികളിൽ നിന്നു പിന്മാറുകയാണ് നല്ലത്. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ സ്വയം പരിശ്രമിക്കണം. സന്താനങ്ങളുടെ ശ്രേയസിനായി പ്രത്യേക ഈശ്വര പ്രാർഥനകൾ നടത്തും.
ഇടവക്കൂറ്
ഗൃഹനിർമാണം പൂർത്തിയാക്കും. വാഹനം മാറ്റി വാങ്ങാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. തൊഴിൽരംഗങ്ങളിൽ പ്രകടമായ മാറ്റം കണ്ടു തുടങ്ങും. ബൃഹത് പദ്ധതികൾക്ക് രൂപരേഖ തയാറാക്കി പ്രവർത്തനമാരംഭിക്കും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാനുള്ള സാഹചര്യം വന്നുചേരും. സൽക്കർമങ്ങൾക്കായി പണം െചലവഴിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടാൻ അവസരമുണ്ടാകും. ഉദരരോഗ പീഡകൾ അലട്ടും.
മിഥുനക്കൂറ്
കുടുംബത്തിലെ ചില സാഹചര്യങ്ങളാൽ മാറിത്താമസിക്കും. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് മാനസിക സംഘർഷം വർധിക്കും. പ്രത്യുപകാരം ചെയ്യാൻ സാധിക്കുന്നതിനാൽ കൃതാർഥനാകും. സന്താനങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. ജീവിതപങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപകരിക്കും. അനാവശ്യമായ ആധിയും ദുഷ്ചിന്തകളും അലട്ടും.
കർക്കടകക്കൂറ്
ശ്രദ്ധക്കുറവിനാൽ പലപ്പോഴും നല്ല അവസരങ്ങൾ നഷ്ടപ്പെടും. ഉപരിപഠനത്തിന്റെ അന്തിമമായ പദ്ധതി സമർപ്പണത്തിന് തയാറാകും. വിദ്യാര്‍ഥികൾക്ക് അലസത വർധിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് ഹ്രസ്വകാല പദ്ധതിയിൽ പണം നിക്ഷേപിക്കും.
മാതാപിതാക്കളുടെ അനുഗ്രഹാശിസുകളോടു കൂടി ചെയ്യുന്ന കാര്യങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. പണി ചെയ്തു വരുന്ന ഗൃഹം വാങ്ങാൻ പ്രാഥമിക സംഖ്യ കൊടുത്ത് കരാറെഴുതും. വ്യാപാര വ്യവസായ മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും.
ചിങ്ങക്കൂറ്
സാമ്പത്തിക നീക്കിയിരിപ്പ് ഉണ്ടാകുന്നതിനാൽ പുതിയ മേഖലകളിൽ പണം മുടക്കും. തൊഴിൽ മേഖലയിൽ പുരോഗതി പ്രതീക്ഷിക്കാം. മാതാപിതാക്കളോടൊപ്പം താമസിക്കാൻ അന്യദേശയാത്ര പുറപ്പെടും. തുടക്കത്തിൽ തടസ്സങ്ങൾ നേരിടുമെങ്കിലും വ്യവസായരംഗത്ത് ലക്ഷ്യപ്രാപ്തി കൈവരിക്കും.
ബന്ധുവിന്റെ സംരക്ഷണം ഏറ്റെടുക്കാൻ നിർബന്ധിതരാകാം. വാഹന ഉപയോഗത്തിൽ ജാഗ്രത പുലർത്തണം. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം. പെട്ടെന്ന് അടുത്തുകൂടുന്നവരുമായ സാമ്പത്തിക ഇടപാടുകൾ വേണ്ട.
കന്നിക്കൂറ്
ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. കുടുംബത്തിലെ തർക്കം രമ്യമായി പരിഹരിക്കും. ശത്രുതാമനോഭാവത്തിലായിരുന്നവർ മിത്രങ്ങളാകും. ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും.
സഹകരണ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം വഹിക്കാനിടവരും. ദുഷ്കീർത്തികൾ നിഷ്ഫലമാകും. തൊഴിൽമേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്ര വേണ്ടിവരും. മത്സരരംഗങ്ങളിൽ വിജയിക്കും. നാഡീരോഗ പീഡകൾക്ക് ചികിത്സ ആരംഭിക്കും.
തുലാക്കൂറ്
തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷിക്കണം. ഊഹക്കച്ചവടവും ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്രയും വിഫലമാകും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും.
ജാമ്യം നിൽക്കരുത്. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടി വരും. ആത്മധൈര്യം കുറയും. അനവസരത്തിലുള്ള വാക്കുകൾ ഒഴിവാക്കണം. പലവിധത്തിലും ഉൾവലിയുന്ന സ്വഭാവം വേണ്ടപ്പെട്ടവർക്ക് അരോചകമായി തോന്നും.
വൃശ്ചികക്കൂറ്
സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങാനിടവരും. അശുഭചിന്തകൾ അലട്ടും.
വിതരണ രംഗങ്ങളിൽ പുരോഗതിയുണ്ടാകും. ആത്മാർഥ സുഹൃത്തിനെ അബദ്ധങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കും. വിദഗ്ധ ചികിൽസയാൽ ഏറെ നാളായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മുക്തി നേടും. ആത്മവിശ്വാസക്കുറവിനാൽ ബൃഹത് നിക്ഷേപ സംരംഭത്തിൽ നിന്നു പിന്മാറും.
ധനുക്കൂറ്
പ്രവർത്തന മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെടും. ദാമ്പത്യസൗഖ്യം ഉണ്ടാകും. പൂർവിക സ്വത്ത് രേഖാമൂലം പേരിൽ ലഭിക്കും. വസ്ത്രാഭരണ സുഗന്ധദ്രവ്യങ്ങൾ സമ്മാനമായി ലഭിക്കും.
മുടങ്ങിക്കിടക്കുന്ന ഉപരിപഠനം പൂർത്തീകരിക്കാനുള്ള ശ്രമം തുടങ്ങും. വാഹനം മാറ്റി വാങ്ങാനിടവരും. ദീർഘകാല നിക്ഷേപമെന്ന നിലയിൽ ഭൂമി ക്രയവിക്രയങ്ങളിൽ പണം മുടക്കും. നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.
മകരക്കൂറ്
സന്താനങ്ങളുടെ ശ്രേയസിനായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. കീഴ്ജീവനക്കാരുടെ പിൻബലത്താൽ പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. മേലധികാരിയുടെ നിർദേശപ്രകാരം പുതിയ ചുമതലകൾ ഏറ്റെടുക്കും.
വരവും ചെലവും തുല്യമായിരിക്കും. യാഥാർഥ്യബോധത്തോടു കൂടിയ സമീപനം ആശ്വാസത്തിനും സമാധാനത്തിനും വഴിയൊരുക്കും. മത്സരരംഗങ്ങളിൽ വിജയിക്കും. പൂർവിക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും.
കുംഭക്കൂറ്
തീരുമാനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്താൻ അഹോരാത്രം പ്രയത്നിക്കും. സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പദ്ധതികൾക്ക് മികച്ച അംഗീകാരം ലഭിക്കും.
കുടുംബാംഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാൻ അനുമതി ലഭിക്കും. വിപണന രംഗങ്ങളിൽ മാന്ദ്യം തുടരും. സേവനസാമർഥ്യത്താൽ ശത്രുക്കളുടെ തന്ത്രങ്ങളെ വിഫലമാക്കും. ആരോഗ്യ സംരക്ഷണാർഥം ജീവിതശൈലിയിൽ മാറ്റം വരുത്തും.
മീനക്കൂറ്
പ്രവർത്തന രംഗങ്ങളിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതുവഴി സാമ്പത്തിക നേട്ടമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിക്കും. സുതാര്യക്കുറവിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും.
എന്തിെനയും സംശയത്തോടെ കാണുന്ന രീതി ഉറ്റവരിൽ എതിർപ്പുണ്ടാക്കും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കുന്നതിനാൽ ദാമ്പത്യസൗഖ്യമുണ്ടാകും. നാഡീരോഗ പീഡകൾ അലട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക