നയന്‍താര വിഘ്നേഷ് വിവാഹ വീഡിയോ ഉടൻ പുറത്ത് വിടുമെന്ന് നെറ്റ്ഫ്ലിക്സ്. ഇപ്പോഴിതാ വിവാഹ വീഡിയോ ഉടൻ പുറത്തെത്തുമെന്ന സൂചന നൽകി വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്ററി എത്തുക.
നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്ററി.
വിഘ്നേഷിന്റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം മേനോന് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക