പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്ത് റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു(26) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
16 വയസ്സുള്ള പെൺകുട്ടിയെയും അമ്മയെയും കുറെക്കാലംമുമ്പ് പിതാവ് ഉപേക്ഷിച്ചുപോയതാണ്.
ഇവർ വാടകവീട്ടിൽ കഴിയുമ്പോഴാണ് അനന്തു ഒപ്പം കൂടിയത്.
ഒന്നരവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചുവന്ന ഇയാൾ കഴിഞ്ഞ അഞ്ചിന് രാത്രി ദേഹോപദ്രവമേൽപ്പിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. നാളുകളായുള്ള ലൈംഗികപീഡനവും ഉപദ്രവവും കുട്ടി പോലീസിനോട് വെളിപ്പെടുത്തി.
പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ, കൺട്രോൾ റൂം സബ് ഇൻസ്പെക്ടർ മധു, സബ് ഇൻസ്പെക്ടർ ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക