പഞ്ചഭൂത തത്വത്തിൽ വളരെ വലിയ സ്വാധീനമാണ്ണുള്ള ഒന്നാണ് വെള്ളം. അതിനാൽ വെള്ളത്തിന് വലിയ പ്രാധാന്യം നൽകിവേണം കൈകാര്യം ചെയ്യാൻ. വീട്ടിൽ ഐശ്വര്യം കൊണ്ട് വരാൻ വെള്ളം ഇപ്രകാരം കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും.
കൈതട്ടി വെള്ളപ്പാത്രം താഴെ വീണു പോയാൽ സാധാരണ പലരും അതൊരു അപശകുനം ആണോ എന്ന് സംശയിക്കും. എന്നാൽ അറിഞ്ഞോ അറിയാതെയോ വെള്ളം തൂവി പോകുന്നത് പണം കൊണ്ട് വരുന്നതിന് കാരണമാകും എന്നാണ് വിശ്വാസം. വിളക്ക് കത്തിച്ചു വയ്ക്കുമ്പോൾ അതിനോടൊപ്പം കിണ്ടിയിൽ വെള്ളം വയ്ക്കുന്നതും ഐശ്വര്യമാണ്.
വീടിനകത്തു നിന്ന് തെക്കോട്ട് വെള്ളം ഒഴുകുന്നത് ധനവ്യയം വർധിപ്പിക്കും. വീടിനുമുകളിൽ നിന്ന് വടക്കു കിഴക്കേ മൂലയിൽ വെള്ളം വീഴുന്നതാണ് ഏറ്റവും ഉത്തമെന്ന് വാസ്തുശാസ്ത്രം പറയുന്നു. പെരുന്തച്ചൻ നിർമ്മിച്ച ക്ഷേത്രങ്ങളിൽ ഇങ്ങനെ വെള്ളം വീഴുന്ന രീതിയിലാണ് ഓട് ക്രമപ്പെടുത്തിയത് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക