ആത്മഹത്യയ്ക്ക് ശ്രമിച്ച ബംഗാളി നടന് സൈബല്‍ ഭട്ടാചാര്യയെ ആശുപത്രിയില്‍. ആത്മഹത്യാ ചെയ്യാനുള്ള കാരണം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ പങ്കുവച്ചതിന് ശേഷമാണ് നടൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല, താന്‍ ജീവിതം അവസാനിപ്പിക്കാന്‍ കാരണം ഭാര്യയും അമ്മായി അമ്മയുമാണെന്ന് ഇയാള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. പിന്നീട് ഈ വിഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ബംഗാളിലെ കസ്ബയിലെ വീട്ടില്‍ സൈബല്‍ കൈ ഞരമ്പ് മുറിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സൈബല്‍ ഭട്ടാചാര്യ ഈ സമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ ഇയാളെ ഉടന്‍ തന്നെ ചിത്തരഞ്ജന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോൾ ചികിത്സായിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക