മലബാർ മേഖലയിലെ തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കായി തൊഴിൽ നിയമം സംബന്ധിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് (കിലെ) സംഘടിപ്പിച്ച പരിശീലനം കണ്ണൂരിൽ കിലെ ചെയർമാൻ കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
പുതിയ തലമുറയെ ആകർഷിക്കാൻ അറിവ് അടിസ്ഥാനമാക്കിയുള്ള തൊഴിലാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിലെ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുമെന്നും അറിയിച്ചു.
കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ടി കെ രാജൻ അധ്യക്ഷത വഹിച്ചു. കിലെ ഫാക്കൽട്ടി വർക്കിച്ചൻ പേട്ട ക്ലാസെടുത്തു.
കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, ജില്ലാ ലേബർ ഓഫീസർ എം സിനി, കിലെ സീനിയർ ഫെലോ ജെ എൻ കിരൺ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ഡെപ്യൂട്ടി ലേബർ കമ്മീഷണർ ബേബി കാസ്ട്രോ ക്ലാസെടുക്കും. ലേബർ കമ്മീഷണർ ഡോ. നവ്ജ്യോത് ഖോസ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക