പൃഥ്വിരാജിന്റേതായി ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരുന്ന ചിത്രമാണ് ‘തീർപ്പ്’. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ടാണ്.
മുരളി ഗോപിയുടേതാണ് തിരക്കഥ. മുൻപ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം ഓഗസ്റ്റ് 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള തീമാറ്റിക് പോസ്റ്റർ ശ്രദ്ധനേടുകയാണ്.
‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്’, എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക