കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കാരനായ രാജ്യാന്തര അംപയർ റൂഡി കോട്സെനും (73) കൂടെയുണ്ടായിരുന്ന മൂന്നു പേരും കാർ അപകടത്തിൽ മരിച്ചു. ഗോൾഫ് ടൂർണമെന്റിനു ശേഷം വീട്ടിലേക്ക് തിരിച്ചു പോകുന്നവഴിയാണ് അപകടം സംഭവിച്ചത്.
209 ഏകദിനവും നൂറിലധികം ടെസ്റ്റും അദ്ദേഹം നിയന്ത്രിച്ചു. ഏറ്റവും കൂടുതൽ ഏകദിനം നിയന്ത്രിച്ചതിന്റെ റെക്കോഡ് റൂഡി കോട്സെന്റെ പേരിലാണ്.
2010 ജൂണിൽ സിംബാബ്െവയും ശ്രീലങ്കയും തമ്മിലുള്ള ഏകദിനവും ജൂലൈയിൽ പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റും അവസാനമായി നിയന്ത്രിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക