പരമ്പരാഗതമായി തൃസന്ധ്യാസമയത്തേക്കുറിച്ച് കേരളീയർക്കിടയിൽ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഈശ്വരപ്രാർഥനയ്ക്കുള്ള സമയമായാണ് പൂർവികർ തൃസന്ധ്യയെ കണ്ടിരുന്നത്. സന്ധ്യാ സമയത്ത് അനുഷ്ഠിക്കേണ്ടതും അരുതാത്തതുമായ പലകാര്യങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നു.
സന്ധ്യാ സമയത്ത് ചെയ്യേണ്ടത്
ഹൈന്ദവഭവനങ്ങളിൽ തൃസന്ധ്യയ്ക്ക് ഒരു നാഴികമുമ്പ് നിലവിളക്ക് കൊളുത്തണം. ‘ദീപം… ദീപം…’ എന്നു ചൊല്ലി വേണം വിളക്ക് കൊളുത്താൻ, ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും വേണം. ദീപം തെളിക്കുമ്പോഴും കണ്ടു തൊഴുമ്പോഴും മന്ത്രം ചൊല്ലുന്നത് ഉത്തമം.
സന്ധ്യാ സമയത്ത് ചെയ്യാൻ പാടില്ലാത്തവ
തൃസന്ധ്യയ്ക്കു ഭക്ഷണം, അതിഥികളെ സൽക്കരിക്കൽ, പണം നൽകൽ, ധാന്യമോ തൈലമോ കൊടുക്കൽ ,സ്നാനം, വിനോദ വ്യായാമങ്ങൾ, തുണികഴുകൽ ,വീട് വൃത്തിയാക്കൽ ഇവയൊന്നുമരുതെന്നാണ് കാലങ്ങളായുള്ള വിശ്വാസം. ഈ സമയത്ത് ഭവനത്തിൽ കലഹമുണ്ടാക്കുന്നത് ഒഴിവാക്കുക. വീട്ടിൽ നിന്ന് തൃസന്ധ്യയ്ക്ക് പുറത്തോട്ടു പോകുകയുമരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക