സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, മരുന്നുകൾ, പാനീയങ്ങൾ, ഹെയർ ഓയിലുകൾ, ഫെയ്സ് വാഷ്, ഫെയ്സ് ക്രീം, ലോഷൻ, സോപ്പ്, ജൈവകീടനാശിനികളുടെയും പ്രധാന ചേരുവകളിലൊന്നാണ് നമ്മുടെ കറ്റാർവാഴ. മരുന്നു കമ്പനികളും ആയുർവേദ ഫാർമസികളുമാണ് പ്രധാന ആവശ്യക്കാർ. 99 ശതമാനം ജലാംശമാണ്. ലിലിയസി കുടുംബത്തിൽപ്പെടുന്ന സസ്യമാണിത്.
വിറ്റാമിനുകളും അലോയിൻ അടക്കമുള്ള ഗ്ലൂക്കോസൈഡുകളും ലിപിഡും അമിനോ ആസിഡും കാൽസ്യവും സിങ്കും ഇരുമ്പും മാംഗനീസും അമിനോ അമ്ലങ്ങൾ, എൻസൈമുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ അടങ്ങിയിരിക്കുന്നുണ്ട് കറ്റാർവാഴയിൽ.
കഫ, പിത്ത, വാതരോഗങ്ങൾ, ആർത്തവ സമയത്തെ വയറുവേദന, കൊളസ്ട്രോൾ, രക്തശുദ്ധി, ഉണങ്ങാവ്രണം, കുഴിനഖം എന്നിവയ്ക്കെല്ലാം പ്രതിവിധിയായി നിർദേശിക്കപ്പെടുന്നു. പാരമ്പര്യ ചികിത്സകളിലും കറ്റാർവാഴ പലരീതിയിൽ ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിന്റെ നിറവും തിളക്കവും വർധിപ്പിക്കും. ചുളിവും കരുവാളിപ്പും മാറ്റുന്നതിനും വരണ്ടചർമത്തിന് മൃദുത്വവും തിളക്കവും ലഭിക്കുന്നതിനും കറ്റാർവാഴ ഉത്തമം.
കൃഷി ചെയ്യാം
കാർഷികമേഖലയിൽ ഏറ്റവും ചെലവു കുറഞ്ഞതും പരിപാലന കുറവുള്ളതും ലാഭകരമായ കൃഷികളിലൊന്നാണ് കറ്റാർവാഴക്കൃഷി.കേരളത്തിലെ കാലാവസ്ഥ കറ്റാർവാഴയ്ക്ക് അനുകൂലമാണ്. ഒരടി മുതൽ ഒന്നരയടിവരെ പൊക്കത്തിൽ വളരുന്ന ഈ ഔഷധസസ്യത്തെ നിലത്തോ അലങ്കാര സസ്യങ്ങൾക്കൊപ്പമോ തനിവിളയായോ വളർത്താം. ഫ്ലവർ ടബ്ബുകളിലും ചട്ടികളിലും ഗ്രോബാഗിലും നന്നായി വളരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക