ഒരു അഭിമുഖത്തിനിടെ മാളവിക തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. വിവാഹങ്ങളെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന് അവതാരക ചോദ്യത്തിനാണ് മാളവികയുടെ മറുപടി. ചെറുപ്പം മുതലേ ടെലിവിഷന്‍ ഷോ കണ്ട് തന്റെ കല്യാണം അങ്ങിനെയായിരിയ്ക്കണം ഇങ്ങനെ ആയിരിയ്ക്കണം എന്നൊക്കെ അമ്മയും താനും പറയുമായിരുന്നു.
വലുതായപ്പോള്‍, എന്താണ് കല്യാണം എന്ന് മനസ്സിലായപ്പോള്‍ ആ ക്രേസ് അങ്ങ് പോയി എന്നാണ് മാളവിക പറയുന്നത്. ആദ്യമായി അച്ഛനൊപ്പം വധുവായി അഭിനയിക്കുമ്പോള്‍ നാണം തോന്നിയോ എന്ന് ചോദ്യത്തിന് തനിക്ക് നാണമേ ഇല്ലെന്നാണ് അവർ മറുപടി പറഞ്ഞത്.
ആദ്യമായി ചെയ്യുമ്പോഴുള്ള ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നല്ലാതെ നാണം എന്ന സംഭവം തനിക്കില്ല. തന്റെ കല്യാണത്തിനും അതുണ്ടാവില്ല എന്നാണ് മാളവിക പറഞ്ഞത്. തനിയ്ക്ക് പ്രപ്പോസല്‍സ് വന്നിട്ടുണ്ട്.
അങ്ങനെ പ്രപ്പോസല്‍ വരുമ്പോള്‍ ക്രൂരമായി റിജക്ട് ചെയ്യാന്‍ തനിക്ക് തോന്നാറില്ല. പകരം പതിയെ അവരെ ഒഴിവാക്കുമ്പോള്‍ അവര്‍ക്ക് കാര്യം മനസ്സിലാവും. അല്ലെങ്കില്‍ ഫോണില്‍ നമ്പറ് ബ്ലോക്ക് ചെയ്യും. അതാണ് കൂറേ കൂടെ എളുപ്പമെന്നും മാളവിക ജയറാം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക