മുംബൈ: നടന് മുകേഷ് ഖന്ന നടത്തിയ പരാമര്‍ശം വിവാദത്തില്‍. തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നടത്തിയ പരാമർശമാണ് വിവാദമായത്.
സെക്സിന് താത്പര്യമുണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ലൈംഗികത്തൊഴിലാളികളാണെന്നായിരുന്നു മുകേഷ് ഖന്നയുടെ പരാമര്‍ശം.
‘ഏതെങ്കിലും പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് ലൈംഗിക ബന്ധത്തിന് താത്പര്യമുണ്ടെന്ന് പറഞ്ഞാല്‍ അവള് ഒരു പെണ്‍കുട്ടിയല്ല, മറിച്ച് ലൈംഗികത്തൊഴിലാളിയാണ്.
കാരണം ഒരു പരിഷ്കൃത സമൂഹത്തില്‍പെട്ട മാന്യയായ പെണ്‍കുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പറയില്ല.’ വീഡിയോയില്‍ മുകേഷ് ഖന്ന പറയുന്നു.
മുൻപും മുകേഷ് ഖന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയിരുന്നു. മീടൂവിനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്.
സ്ത്രീകള്‍ പുറത്തിറങ്ങി ജോലിക്ക് പോയതിനുശേഷമാണ് ലൈംഗികാതിക്രമവും പീഡനങ്ങളും വര്‍ധിച്ചത് എന്നായിരുന്നു മുകേഷ് ഖന്ന നേരത്തെ നടത്തിയ പ്രസ്താവന. ശക്തിമാന് പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് മുകേഷ് ഖന്ന.
പ്രതികരിക്കാൻ ഇവിടെ എഴുതുക