വീട്ടിൽ വിളക്ക് കത്തിക്കുമ്പോൾ നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്. അതിൽ പ്രധാനമാണ് വിളക്കിൽ ഇടുന്ന തിരിയുടെ എണ്ണം.
1 തിരി, 3 തിരി, 5 തിരി ഇതിൽ ഏതെങ്കിലും മാത്രമേ കത്തിക്കാൻ പാടുള്ളു, 2 തിരി,4 തിരിഒരിക്കലും കത്തിക്കാൻ പാടില്ല.
1. ഏകദീപം ഗണേശന്
1 തിരി കത്തിക്കുന്നത് ഗണപതിക്ക് ആണ്. വീടിന്റെ ദർശനം എങ്ങോട്ടാണോ അങ്ങോട്ടുമാത്രം 1 തിരി കത്തിച്ചാൽ മതി.
2. ദിദീപം ബലാബലം
2തിരി കത്തിക്കാൻ പാടില്ല. വീട്ടിൽ വരവും ചിലവും ബലാബലമായിരിക്കും, വരവിനെക്കാൾചിലവ് കൂടുതൽ ആയിരിക്കും.
3. ത്രിദീപം ഷൈവവൈഷ്ണവ ശാക്തേയം
ശിവനും വിഷ്ണുവിനും ദേവിക്കും വിളക്ക്. 1 തിരി കിഴക്ക് രണ്ടാമത്തെ തിരി വടക്കുപടിഞ്ഞാറ് മൂന്നാമത്തെ തിരി തെക്കു പടിഞ്ഞാറു അതായതു ത്രികോണം പോലെ.
4. ചതുർദീപം
4 തിരി കത്തിച്ചാൽ രോഗലക്ഷണം. 4 തിരി കത്തിക്കാൻ പാടില്ല
5. പഞ്ചനാളങ്ങൾ ആത്മീയം
5 തിരി ഉത്തമം. 1 തിരി കിഴക്ക്, രണ്ടാമത്തെ തിരി വടക്കു കിഴക്ക്, മൂന്നാമത്തെ തിരി വടക്കു, നാലാമത്തെ തിരി പടിഞ്ഞാറു, അഞ്ചാമത്തെ തിരി തെക്ക് ഇങ്ങനെ മാത്രമേ ഇടാൻപാടുള്ളു.
6. ശഷ്ടമം രോഗം ഉറപ്പായിടും
6 തിരി കത്തിക്കാൻ പാടില്ല
7. സപ്തമം നാരിമാർക്കാകും
7 തിരി ദേവിമാർക്ക് മാത്രമാണ്
8. അഷ്ടമം 8 തിരി മരണം ഉറപ്പായിടും
വീട്ടിൽ കത്തിക്കുമ്പോൾ വേറൊരു വിളക്ക് തിരി എണ്ണ മുക്കി ആ തിരി കൊണ്ട് മാത്രമേകത്തിക്കാൻ പാടുള്ളു.
ഇന്ന് വിളക്കിൽ ഉപയോഗിച്ച് കത്തിച്ച എണ്ണ കളയേണ്ട കാര്യം ഇല്ല, അതെ എണ്ണ നാളെയുംഉപയോഗിക്കാം.
ഒരു വിളക്ക് തിരി കത്തിച്ചാൽ അതെ വിളക്ക് തിരി ഉപയോഗിക്കാൻ പാടില്ല. ചിലർ കത്തിയഭാഗം മാത്രം മുറിച്ചു കളഞ്ഞു കത്തിക്കാറുണ്ട് അത് പാടില്ല.
കടയിൽ നിന്നും വാങ്ങുന്ന തിരി മുറിക്കാനോ, 2 ആയി പിളർക്കാനോ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക