കുഴിമന്തി മിക്കവരുടെയും പ്രിയപ്പെട്ട ഒരു വിഭവമാണ്. യെമനിൽ നിന്നുള്ള ഒരു അറേബ്യൻ ഭക്ഷണമാണിതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലും മന്തി പ്രചാരം നേടി. ഇത് തയ്യാറാക്കുന്നത് ഏറെ ശ്രമകരമ…
ആവശ്യമായ ചേരുവകൾ:
ബസുമതി അരി അഥവ മന്തി റൈസ് – 5 കപ്പ് (ഇത് പത്ത് മിനിറ്റ് നേരെ വെള്ളത്തിൽ കുതിർത്തെടുക്കുക.)
വലിയ കഷണങ്ങളായി മുറിച്ച ഒരു കിലോ ചിക്കൻ
ഒരു കപ്പ് സൺ ഫ്ളവർ ഓയിൽ
കുരുമുളക് ചിക്കൻ സറ്റോക്ക്– 4-5 ക്യൂബ്
ഏലയ്ക്ക,
കറുവപട്ട
ഇഞ്ചി-വെളുത്തുള്ളി ചതച്ചത്
പച്ചമുളക്
കാശ്മീരി ചില്ലി പൗഡർ (കളറിന് വേണ്ടി)
കരയാമ്പൂ, ഗ്രാമ്പൂ, ഉപ്പ് എന്നിവ ആവശ്യത്തിന്
ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം കത്തി ഉപയോഗിച്ച് വരഞ്ഞെടുക്കുക. ഇതിനോടൊപ്പം ഫോർക്ക് ഉപയോഗിച്ച് ചിക്കന് ദ്വാരങ്ങൾ ഇട്ടുകൊടുക്കാവുന്നതാണ്. മസാല ചേർക്കുമ്പോൾ മാംസത്തിന്റെ അകത്തേക്ക് കിട്ടുന്നതിന് വേണ്ടിയാണിത്. ചിക്കനിലെ ജലാംശം നല്ലപോലെ കളയുക.
തുണിയുപയോഗിച്ച് തുടച്ചുമാറ്റാവുന്നതാണ്. ഈ ചിക്കനിലേക്ക് ചിക്കൻ സ്റ്റോക്ക്, കശ്മീരി ചില്ലി പൗഡർ, കരയാമ്പൂ-കറുവപട്ട-ഗ്രാമ്പൂ-ഏലയ്ക്ക ചതച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പകുതി കപ്പ് സൺഫ്ളവർ ഓയിൽ എന്നിവ ചേർക്കുക. നല്ല പോലെ മിക്സ് ചെയ്ത് ഒരു മണിക്കൂർ മിനിട്ട് നേരം സൂക്ഷിക്കുക.
അടുത്തതായി മന്തി റൈസ് വേവിക്കണം. ഇതിനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഉപ്പ് ചേർത്ത് തിളപ്പിക്കാവുന്നതാണ്. ഇതിലേക്ക് പത്ത് മിനിട്ട് നേരെ കുതിർത്ത് വെച്ച അരിയെടുത്ത് പകർത്തുക. അരി പൂർണമായും വേവുന്നതിന് മുമ്പ് വെള്ളം ഊറ്റികളയാവുന്നതാണ്. ശേഷം മസാല ചേർത്ത് മിക്സ് ചെയ്ത് വെച്ച ചിക്കൻ വേവിക്കുക. ഓയിൽ ചേർത്ത് മിക്സ് ചെയ്തതിനാൽ വേറെ ഓയിൽ വറുക്കാൻ ഉപയോഗിക്കണമെന്നില്ല.
ഒരു 15 മിനിറ്റ് ചിക്കൻ അടച്ചുവെച്ച് വേവിച്ചെടുക്കുക. ഇതിന് മുകളിലോട്ട് കുരുമുളക് വിതറിയിടുക. (പൊടിക്കാത്ത കുരുമുളക്) ഇതിന് മുകളിലേക്ക് മുക്കാൽ വെന്ത ചോറ് പകർത്തുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പാലെടുത്ത് മഞ്ഞൾപൊടി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം ചോറിന് മുകളിലേക്ക് ഒഴിക്കുക. ഇതിന് മുകളിലേക്ക് പച്ചമുളക് കീറിയിടുക. ശേഷം ഈ ചോറ് 45 മിനിറ്റ് ലോ ഫ്ളെയ്മിൽ അടച്ചുവെച്ച് വേവിക്കുക.
ഒരു ചെറിയ പാത്രത്തിൽ കനൽ എടുക്കുക. ശേഷം കനലിന് മുകളിൽ അൽപം ഓയിൽ ഒഴിച്ച്, ഈ പാത്രം ചോറിന് മുകളിൽ വെക്കുക. വീണ്ടും അടച്ചുവെച്ച് വേവിക്കുക. 5 മിനിറ്റ് വേവിച്ചതിന് ശേഷം നല്ലപോലെ മിക്സ് ചെയ്ത് പാത്രത്തിലേക്ക് മാറ്റാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക