75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര് ഘര്‍ തിരംഗ’ കാമ്പയ്ന് ഏറ്റെടുത്ത് നടന് മോഹന്‍ലാല്‍.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
ഹര് ഘര്‍ തിരംഗ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാന്‍ ഒരുങ്ങുകയാണ് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക