കൗതുക വസ്തുക്കളുടെ വലിയ ശേഖരം സൂക്ഷിക്കുന്ന ആളാണ് മോഹന്‍ലാല്‍. എറണാകുളത്തെ അദ്ദേഹത്തിന്റെ പുതിയ ഫ്ലാറ്റില്‍ അത്തരത്തിലുള്ള ഒരു വാഹനമുണ്ട്. ഒരു പഴയ മോഡല്‍ ലാംബി സ്കൂട്ടര്‍ ആണത്.
താന്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ ഇട്ടിമാണ് മേഡ് ഇന്‍ ചൈന എന്ന സിനിമയിലെ നായക കഥാപാത്രം ഉപയോഗിച്ച വണ്ടിയായിരുന്നു അത്. ചിത്രം പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ ആ വാഹനം സ്വന്തമാക്കുകയായിരുന്നു.
പിന്നാലെ മോഡിഫൈ ചെയ്ത സ്കൂട്ടര്‍ പുതിയ ഫ്ലാറ്റില്‍ അദ്ദേഹം സ്ഥാപിച്ചു. അവിടെയെത്തുന്ന അതിഥികളുടെ കണ്ണുകള്‍ ആദ്യം ഉടക്കുന്നത് ഈ വാഹനത്തിലാണ്. ഇപ്പോഴിതാ ആ സ്കൂട്ടറില്‍ ഇരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
കഴിഞ്ഞ ദിവസം എമ്പുരാനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി മോഹന്‍ലാലിന്റെ ഫ്ലാറ്റില്‍ പൃഥ്വി എത്തിയിരുന്നു. അപ്പോള്‍ എടുത്ത ചിത്രം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക