സ്വിഫ്റ്റ് എസ് സിഎൻജി എന്ന പേരിൽ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സിഎൻജി പതിപ്പിനെ അവതരിപ്പിച്ചു. 7,77,000 രൂപ എക്സ്-ഷോറൂം വിയലിയാണ് വാഹനം എത്തുന്നത്.
ഓഫറിൽ VXI S CNG, ZXI S CNG എന്നിങ്ങനെ രണ്ട് വകഭേദങ്ങൾ മാത്രമേയുള്ളൂ. പ്രതിമാസം 16,499 രൂപ മുതൽ മാരുതി സുസുക്കി സബ്സ്ക്രൈബ് ഉപയോഗിച്ച് സിഎന്‍ജി-പവർ ഹാച്ച്ബാക്ക് സബ്സ്ക്രൈബ് ചെയ്യാനും കഴിയും.
എസ്-സിഎൻജി ലഭിക്കുന്ന മാരുതി സുസുക്കിയുടെ നിലവിലെ ലൈനപ്പിലെ ഒമ്പതാമത്തെ കാറാണിത്. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പ്രീമിയം ഹാച്ച്ബാക്ക് കാര്‍ ഇതാണെന്ന് കാർ നിർമ്മാതാവ് അവകാശപ്പെടുന്നു.
പുതിയ 1.2-ലിറ്റർ കെ-സീരീസ് ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ നൽകുന്ന പുതിയ സ്വിഫ്റ്റ് 6000 ആർപിഎമ്മിൽ 76.4 എച്ച്പിയും സിഎൻജി മോഡിൽ 4300 ആർപിഎമ്മിൽ 98.5 എൻഎം ടോർക്കും നൽകുന്നു. അവകാശപ്പെടുന്ന ഇന്ധനക്ഷമത 30.90 കി.മീ/കിലോ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക