സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര് ഘര്‍ തിരംഗ’ ഏറ്റെടുത്ത് സുരേഷ് ഗോപി. ശാസ്തമംഗലത്തെ വീടിന് മുന്നിലാണ് സുരേഷ് ഗോപിയും കുടുംബവും പതാക ഉയര്‍ത്തിയത്.
ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു.
1999 കളില്‍ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമാണ് അവരുടെ ദേശീയ പതാക. അന്ന് ആഗ്രഹിച്ചിരുന്നു അത് ഇന്ത്യയില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക