നമ്മുടെ അടുക്കളയിൽ ഉള്ള കടലമാവ് ഉപയോഗിച്ച് നമുക്ക് മുഖ സൗന്ദര്യം വർധിപ്പിക്കാം. കടയിൽനിന്നു വാങ്ങുന്ന ക്രീമുകളും കെമിക്കൽ വസ്തുക്കളും ഉപയോഗിക്കുന്നതിനുപകരം നമ്മുടെ വീടുകളിൽ തന്നെ ലഭ്യമാകുന്ന കടലമാവു പോലെ പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ഇതിനെ യാതൊരുവിധ സൈഡ്എഫക്ട് ഉണ്ടാവുകയില്ല.
സൺ ടാൻ മാറ്റാൻ നാച്ചുറൽ ആയ ഒരു പരിഹാരമാർഗമാണ് കടലമാവ്. ഇതിനുവേണ്ടി നാല് ടീസ്പൂൺ കടലമാവ് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീ സ്പൂൺ തൈര് ഒരു നുള്ള് മഞ്ഞ പൊടി എന്നിവ പേസ്റ്റാക്കി മുഖത്തു പുരട്ടി ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. വെയിലത്ത് പോയി വന്നാൽ ഇതുപോലെ ചെയ്താൽ കരുവാളിച്ച ചർമ്മത്തിന് നിറം തിരിച്ചു കിട്ടും.
ചർമത്തിൻറെ നിറം വർധിപ്പിക്കാൻ കടലമാവ് ഉപയോഗിക്കാം. കടലമാവ് പാല് നാരങ്ങാനീര് മഞ്ഞൾപ്പൊടി എന്നിവ കലർത്തി പുരട്ടിയാൽ മതി. ഇത് ചർമത്തിൻറെ നിറം വർദ്ധിപ്പിക്കും.
എണ്ണമയമുള്ള ചർമ്മത്തിന് നല്ലൊരു പ്രതിവിധിയാണ് കടലമാവ് ഉപയോഗിച്ചുള്ള ഫേസ് പായ്ക്ക്. കടലമാവും പാലും കലർത്തി മുഖത്തു പുരട്ടി കഴുകിക്കളഞ്ഞാൽ എണ്ണമയം മാറും.
മുഖക്കുരു പാടുകൾ മാറാൻ നല്ലൊരു പ്രതിവിധിയാണ് കടലമാവ്.രണ്ട് ടേബിൾസ്പൂൺ കടലമാവ് ഒരു ടേബിൾസ്പൂൺ ചന്ദനപ്പൊടി ഒരു ടേബിൾ സ്പൂൺ പാൽ ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ കലർത്തി മുഖത്തു ഇടുക.മുഖക്കുരുവിനെ പാടുമാറാൻ ഇത് ഏറ്റവും നല്ല മാർഗമാണ്.
കഴുത്തിലും കൈകളിലുംഉള്ള കറുപ്പു നിറം മാറാൻ കടലമാവ് നല്ലതാണ്. കടലമാവ് തൈര് ചെറുനാരങ്ങാനീര് മഞ്ഞൾപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് കലർത്തി പുരട്ടിയാൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക