മേടക്കൂറ്
കർക്കടകമാസം കഴിഞ്ഞ് ചിങ്ങമാസം ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്ക് പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. എങ്കിലും വിചാരിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെട്ടേക്കാം. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. സാമ്പത്തികകാര്യങ്ങളിൽ നേട്ടമുണ്ടാകും.
വിദ്യാർഥികൾക്ക് പഠനകാര്യങ്ങളിൽ പുരോഗതി കണ്ടുതുടങ്ങും.
ഇടവക്കൂറ്
ഈയാഴ്ച ഇടവക്കൂറുകാർക്ക് പൊതുവേ നല്ല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. ആഴ്ചയുടെ ആദ്യപകുതിയിൽ ജോലികാര്യങ്ങളിൽ അലസത അനുഭപ്പെടും. പകുതിക്കു ശേഷം ജോലിരംഗത്തു സ്വസ്ഥത കൈവരും. ആരോഗ്യം നിലനിർത്താൻ സാധിക്കും. ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളിലൊന്നും പെടാതെ മുന്നോട്ടു പോകാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
മിഥുനക്കൂറ്
മിഥുനക്കൂറുകാർക്ക് ഈയാഴ്ച പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടും.
കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. ഏറ്റെടുത്ത കാര്യങ്ങൾ വിജയകരമായി ചെയ്തുതീർക്കാൻ കഴിയുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ നേരിയ പുരോഗതി കാണപ്പെടും.
വിദ്യാർഥികൾക്ക് ഈയാഴ്ച പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
കർക്കടകക്കൂറ്
കർക്കടകമാസം അവസാനിക്കുന്ന ഈയാഴ്ച കർക്കടകക്കൂറുകാർക്ക് കാര്യങ്ങൾ അനുകൂലമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ചെയ്തു തീർക്കുന്നതിന് അനുഭവപ്പെട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. വിദ്യാർഥികൾക്ക് പഠനേതര പ്രവർത്തനങ്ങളിലും നേട്ടമുണ്ടാക്കാൻ കഴിയുന്ന ആഴ്ചയാണിത്.
ചിങ്ങക്കൂറ്
ചിങ്ങക്കൂറുകാർക്ക് ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത വേണം. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങളാണ് അനുഭവപ്പെടുക. ജോലിരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ദേവാലയ കാര്യങ്ങൾക്കായി പണം നൽകും. കുടുംബകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും.
കന്നിക്കൂറ്
കന്നിക്കൂറുകാർക്ക് ദൈവാനുഗ്രഹം ഉള്ളതിനാൽ ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും. ജോലിരംഗത്തും പുരോഗതി കാണപ്പെടും. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി പ്രതീക്ഷിക്കാം. ഏറ്റെടുത്ത പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയും.
തുലാക്കൂറ്
തുലാക്കൂറുകാർക്ക് ജോലിരംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ പ്രതിസന്ധികളെ മറികടക്കാൻ കഴിയും. ഈയാഴ്ച
പൊതുവേ ഗുണ ഫലങ്ങൾ തന്നെയാണ് അനുഭവപ്പെടുക. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായസഹകരണങ്ങൾ ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറുകാർക്കു വ്യാഴം അനുകൂലഭാവത്തിലായതിനാൽ ഈയാഴ്ച കൂടുതലും ഗുണകരമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകും. ജോലിരംഗത്തും അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങൾ അനുഭവപ്പെടും. വരുമാനത്തിൽ വർധന അനുഭവപ്പെടും. ഓഹരി തുടങ്ങിയ മേഖലകളിൽ നിക്ഷേപത്തിന് സാധ്യതയുണ്ട്.
ധനുക്കൂറ്
ധനുക്കൂറുകാർക്ക് ജോലിരംഗത്തെ തടസ്സങ്ങൾ മാറിക്കിട്ടി എന്ന ആശ്വാസമുണ്ട്. ജോലികാര്യങ്ങളിലെ മന്ദത തീരും. ജോലിരംഗത്തു കൂടുതൽ അംഗീകാരം നേടിയെടുക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
മകരക്കൂറ്
ഈയാഴ്ച മകരക്കൂറുകാർക്ക് വലിയ പ്രതിസന്ധികളൊന്നും ഉണ്ടാക്കില്ല. ഈയാഴ്ച പൊതുവേ അനുകൂല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ജോലിസ്ഥലത്തു പുതിയ സ്ഥാനലബ്ധിക്കു സാധ്യതയുണ്ട്. വരുമാനവർധനയ്ക്കുള്ള പുതിയ വഴികൾ കണ്ടെത്തും.
കുംഭക്കൂറ്
കുംഭക്കൂറുകാർക്ക് ഈയാഴ്ച ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. ആഴ്ചയുടെ രണ്ടാമത്തെ പകുതിയിൽ പൊതുവേ നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. ആരോഗ്യപ്രശ്നങ്ങളിൽ നിന്നു മോചനം ലഭിക്കും.
മീനക്കൂറ്
മീനക്കൂറുകാർക്ക് ഈയാഴ്ച ജോലിരംഗത്തെ പ്രതിസന്ധികൾ തീർന്ന് കാര്യങ്ങൾ അനുകൂലമാകും. ദൈവാനുഗ്രഹമുള്ളതിനാൽ കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. രോഗാരിഷ്ടങ്ങളിൽ നിന്നു മോചനം ലഭിക്കും. വിദ്യാർഥികൾക്ക് പഠനേതരപ്രവർത്തനങ്ങളിൽ ശോഭിക്കാൻ അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക