ആലപ്പുഴ: സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യാത്രക്കാരൻ ലോറിക്കടിയിൽ പെട്ട് മരിച്ചു.
ആലപ്പുഴ – പുന്നപ്ര ദേശീയപാതയിൽ കുറവൻതോട് വെച്ചാണ് അപകടം നടന്നത്.
പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി – 28 ) ആണ് മരിച്ചത്. ബസിനെ മറികടക്കുന്നതിനിടെ കുഴി കണ്ട് വെട്ടിച്ച ബൈക്ക് ബസിൽ തട്ടി പിന്നീട് ലോറിക്കടയിൽ പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക