ബെംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെന്ന കേസിൽ കന്നഡ നടൻ യുവരാജിനെ അറസ്റ്റ് ചെയ്തു. നടന്റെ സഹായികളായ 2 യുവതികൾക്കും 2 യുവാക്കൾക്കും എതിരെ കേസെടുത്തു.
73 വയസ്സുകാരനായ വ്യവസായിക്ക് നടന്റെ നിർദേശപ്രകാരം യുവതികൾ നഗ്നചിത്രങ്ങൾ അയയ്ക്കുകയും തുടർന്ന് ഇയാളെ വിളിച്ചുവരുത്തുകയുമായിരുന്നു.
ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേർ മൊബൈലിലെ നഗ്നചിത്രങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക