മുംബൈ: ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു. ഇന്നു രാവിലെ മുംബൈയിലായിരുന്നു അന്ത്യം.
62 വയസ്സായിരുന്നു. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 4,000 കോടിയിലേറെ രൂപയാണ്.
രാകേഷ് ജുൻജുൻവാലയുടെ സ്വപ്ന പദ്ധതിയായിരുന്ന ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയർ സർവീസ് ആരംഭിച്ചത് ഈ മാസമാണ്.
മുംബൈയിൽനിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്സിന്റെ മുൻ സിഇഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക