വെളുത്തുള്ളിയും തേനും ചേർന്നിട്ടുള്ള ഭക്ഷണങ്ങൾക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ട്. ആരോഗ്യസംരക്ഷണത്തിനായി ആയുർവേദത്തിലെ പല മരുന്നുകളിലും ഇവഉപയോഗിക്കുകയും ചെയ്യുന്നു. എങ്കിലും വെളുത്തുള്ളിയും തേനും ദൈനം ദിനആഹാരത്തിന്റെ ഭാഗമാക്കി ഉൾപെടുത്തുവാൻ കഴിയുമോ? കഴിയുമെങ്കിൽ അതുകൊണ്ടുള്ളഗുണങ്ങൾ എന്തൊക്കെയാണ് എന്നത് വിശദമായി നോക്കാം.
വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങൾ
രക്തസമ്മർദ്ധവും കൊളസ്ട്രോളും കുറയ്ക്കുന്നതോടോപ്പം ഹൃദ്രോഗങ്ങളെ അകറ്റിനിർത്തുവാനുമുള്ള കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.
പനി, ജലദോഷം, വയറിളക്കം എന്നിവയ്ക്കുള്ള ഔഷധവുമായി വെളുത്തുള്ളിഉപയോഗിക്കുന്നു.
പോഷകങ്ങളും വിറ്റമിനുകളും നാരുകളും അടങ്ങിയിരിക്കുന്നു: മഗ്നീഷ്യം, വിറ്റമിൻ B6, വിറ്റമിൻ C, സെലെനിയം, ചെറിയ അളവിൽ കാത്സ്യം, കോപ്പർ, പൊറ്റാസ്സിയം, ഫോസ്ഫൊരസ്, വിറ്റമിൻ B1 എന്നിവയും വെളുത്തുള്ളിയിൽ കാണപെടുന്നു.
വെളുത്തുള്ളിയ്ക്ക് രോഗാണുക്കളോട് ചെറുത്ത് നിൽകാനുള്ള കഴിവുണ്ട്.
തേനിന്റെ ഔഷധ ഗുണങ്ങൾ
കാൻസർ, ഹൃദ്രോഗം എന്നിവ തടയുന്നു.
ആമാശയ രോഗങ്ങളെയും വയറ്റിലും കുടലിലും ഉണ്ടാകുന്ന വൃണങ്ങളെയും തടയുന്നു.
രോഗപ്രധിരോധ ശക്തി നല്കുന്നു.
ശരീരത്തിലെ ഗ്ലൈക്കൊജെന്റെ ( ഷുഗർ ) അളവ് നിയന്ത്രിച്ച് ഊർജം പ്രദാനം ചെയ്യുന്നു.
ചുമയും, തൊണ്ടയുടെ അസ്വസ്ഥതയും മാറ്റുന്നു.
തൂക്ക കുറവ്, ലൈഗിക രോഗങ്ങൾ, മൂത്രാശയ പരമായ രോഗങ്ങൾ, ആസ്തമ, വയറിളക്കം, ചർദ്ദി എന്നിവയ്ക്കുള്ള ആയുർവേദ മരുന്നായി ഉപയോഗിക്കുന്നു.
പൊള്ളലിനും, മുറിവിനുമുള്ള മരുന്നായി തേൻ ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക