അറബി വൈദ്യന്മാരും റോമക്കാരും ഗ്രീക്കുകാരും ചൈനക്കാരും,ജപ്പാൻകാരും പൊതുവെഔഷധമൂല്യമുള്ള ഒരു വസ്തുവായി കണക്കാക്കിയ ഒന്നാണു പുതിന. ഇന്ത്യയിൽതുളസിക്കു നൽകുന്ന അതേ പ്രാധാന്യം തന്നെയാണു അറേബ്യൻ നാടുകളിൽപുതിനയ്ക്കു നൽകുന്നത്.
ഹ്യദ്യമായ വാസനയുള്ള ഒരു ലഘു സസ്യമാണു പുതിന. ഇതു ഒരുപാടു രോഗത്തിനു മരുന്നായി ഉപയോഗപ്പെടുത്തുന്നു.
“വില തുച്ഛം ഫലമോ മെച്ചം” എന്ന വാക്യം ഒരു പക്ഷെ പുതിനയ്ക്ക് നന്നായി ചേരും.
ഇതു വായു ദോഷം തീർക്കും, തടസ്സങ്ങൾ നീക്കും, കനമുള്ള ഭക്ഷണത്തെ വേഗത്തിൽദഹിപ്പിക്കും, ചർമ്മത്തിന്റെ നിറം നന്നാക്കും മുത്രത്തെയും ആർത്തവരക്തത്തെയുംശരിയാക്കിയെടുക്കും, ആമാശയത്തെയും കരളിനെയും തണുപ്പിക്കും, ലൈംഗിക ശക്തിവർദ്ധിപ്പിക്കും,
ഇതു മണത്താൽ വരെ ജലദോഷത്തിനു ശമനം ഉണ്ടാകും.
പുതിന ഇട്ട് ചൂടാക്കിയ വെള്ളം അല്ലെങ്കിൽ അതിന്റെ നീരു കുടിച്ചാൽ ക്യമികൾ നശിച്ചുപോകും.
തക്കാളി, ഉള്ളി, കക്കിരി, പുതീന, മല്ലിയില ഇവ നുറുക്കി കുറച്ചു ഉപ്പും പച്ചമുളകും , സുർക്കയും ചെറുനാരങ്ങ നീരും ചേർത്തു മിക്സ് ചെയുതു എല്ലാ ആഹാരത്തിന്റെ കൂടെകഴിക്കുന്നത് അഹാര സാധനങ്ങളിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ നശിപ്പിക്കാൻസഹായിക്കുന്നു.
പുതിന നന്നായി തിളപ്പിച്ചു കുറുക്കി കഷായം വെച്ചു കുടിച്ചാൽ വായു, പനി, ജലദോഷംഎന്നിവ സുഖപ്പെടുന്നതാണ്.
വായനാറ്റം ഉള്ളവർ പുതിന ചവക്കുകയോ, പുതീന ചെടിയുടെ തണ്ട് കൊണ്ട്പല്ലുതേക്കുകയോ ചെയ്യുക. പുതിന ഇല, പുതിന തണ്ട് ഇവ വായ്പ്പുണ്ണ് , മോണവീക്കം , വായ്നാറ്റം എന്നിവയ്ക്ക് ഉത്തമമാണ്.
മൂട്ട, കൂറ, കൊതുകു ശല്യം ഒഴിവാക്കാൻ പുതിന പുകക്കുകയോ, അല്ലെങ്കിൽ അരച്ചുകുടയുകയോ അതുമല്ലാ എങ്കിൽ കിടക്കയുടെ അടിയിൽ വിതറുകയോ ചെയ്യുക.
തലവേദന, മുറിവ്, ചതവ് ഇവയ്ക്ക് പുതിന നീരും ചെറുനാരങ്ങ നീരും സമം എടുത്തുപുരട്ടിയാൽ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക