Home FITNESS മുറിവെണ്ണ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം

മുറിവെണ്ണ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിപ്പിക്കുന്ന കേരളത്തിന്റെ ചികിത്സാ മേഖലയിൽനിന്നും നമുക്ക് പരമ്പരാഗതമായ ലഭിച്ച ഒരു സമ്മാനമാണ് മുറിവെണ്ണ. മസാജിങ്ഓയിലിന് ശരീരത്തെ സാന്ത്വനപ്പെടുത്തികൊണ്ട് സ്വാഭാവികമായി മുറിവുണക്കാനുള്ളശേഷിയുണ്ട്. പണ്ടത്തെ രാജഭരണകാലത്ത് വേദനകൾ കുറയ്ക്കുന്നതിനായി രാജകീയയോദ്ധാക്കൾ വരെ ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. അസ്ഥികൾ, പേശികൾ, സന്ധികൾ എന്നിവയെ ശക്തിപ്പെടുത്തുന്നതിന് ഇത് ഏറ്റവും ഫലപ്രദമാണത്രേ.

മുറിവെണ്ണ തൈലം

രണ്ട് മലയാള പദങ്ങൾ ചേർന്നാണ് മുറിവെണ്ണ എന്ന പേര് രൂപപ്പെടുന്നത്. പേര്സൂചിപ്പിക്കുന്നത് പോലെ മുറിവിനെ സുഖപ്പെടുത്താൻ സഹായിക്കുന്ന എണ്ണ! പ്രധാനമായുംവെളിച്ചെണ്ണയോടൊപ്പം ചില ഔഷധ ചേരുവകൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് ഇത്തയ്യാറാക്കുന്നത്. വേദനയും വീക്കവും ഉൾപ്പെടെയുള്ള പരിക്കുകൾക്കെതിരെ പ്രയോഗിക്കാൻഇത് വളരെ ഉപയോഗപ്രദമാണ്. മുറിവിനുള്ള എണ്ണ എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലുംഒടിവുകളെയും, അസ്ഥികളുടെ സ്ഥാനചലനങ്ങളെയും ഉളുക്കുകളേയുമൊക്കെചികിത്സിക്കുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിച്ചുവരുന്നത്.

മുറിവെണ്ണ എങ്ങനെ ഉപയോഗിക്കാം?

ഇത് ചെറുതായി ചൂടാക്കിയെടുത്തശേഷം വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയ ശേഷംസൗമ്യമായി മസാജ് ചെയ്താൽ മതിയാവും. കുറച്ചു സമയത്തിനുള്ളിൽ തന്നെ എണ്ണവേഗത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിന് ശാന്തമായ ഫലങ്ങൾനൽകുകയും ചെയ്യുന്നു.

വേദനാജനകമായ സന്ധികൾക്കും ഉളുക്കുകൾക്കുമൊക്കെ മുറിവെണ്ണ ഫലപ്രദപരിഹാരമാണ്. ചെറുതായി ചൂടാക്കിയ മുറിവെണ്ണയിൽ ഒരു പഞ്ഞിക്കഷണം മുക്കിയെടുത്ത്വേദനയുള്ള സന്ധികളിൽ പ്രയോഗിക്കാം. ഇത് നിങ്ങൾക്ക് പെട്ടെന്ന് ആശ്വാസം നൽകുന്നു.

നടുവേദനയ്ക്ക് മുറിവെണ്ണ

നിങ്ങളുടെ നട്ടെല്ലിന് താഴെയുള്ള ഭാഗത്തുണ്ടാകുന്ന വേദനയെ കുറയ്ക്കാൻ ഏറ്റവുംനല്ലതാണ് മുറിവെണ്ണ. ആയുർവേദത്തിൽ ശരീരഭാഗം കതിവസ്തി എന്നാണ്അറിയപ്പെടുന്നത്. ചെറുചൂടുള്ള മുറിവെണ്ണ ഒരു നിശ്ചിത സമയത്തേക്ക് ഭാഗത്ത് മസാജ്ചെയ്യുന്നത് വഴി രോഗങ്ങളെ സുഖപ്പെടുത്താൻ കഴിയും. ശരീരത്തിന് ശാന്ത ഗുണങ്ങൾനൽകുകയും ചെയ്യുന്നു.

വ്രണങ്ങൾ, ചെറിയ മുറിവുകൾ, പൊള്ളൽ എന്നിവ ഉണ്ടാകുമ്പോഴും ഭാഗങ്ങളിൽകുറിച്ച് മുറിവെണ്ണ പ്രയോഗിക്കുന്നത് വഴി വേഗത്തിലുള്ള രോഗശാന്തി പ്രകിയപ്രോത്സാഹിപ്പിക്കാനാവും.

മുറിവെണ്ണ പ്രയോഗിക്കുമ്പോൾ

ശുദ്ധമായ പാത്രത്തിൽ മുറിവെണ്ണയെടുക്കുക കോട്ടൺ തുണിയുടെ രണ്ട് കഷണങ്ങളോഅല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിച്ച് ബാധിത പ്രദേശങ്ങളിൽ പ്രയോഗിക്കാം. തുണിയാണ്ഉപയോഗിക്കുന്നതെങ്കിൽ അതിൻ്റെ കനം അര ഇഞ്ച് ആയിരിക്കണം. ചെറുതായിചൂടാക്കിയെടുത്ത എണ്ണയിൽ തുണി മുക്കി 15 മുതൽ 30 മിനിറ്റ് വരെ വേദനയുള്ള ഭാഗത്ത്വയ്ക്കുക. രോഗിയുടെ ആരോഗ്യത്തെ ആശ്രയിച്ച് അസ്വസ്ഥതകൾ വേഗത്തിൽപമ്പകടക്കുന്നു. പ്രയോഗിക്കുന്ന സമയങ്ങളിലെല്ലാം എണ്ണ കുതിർത്തിയ തുണി ചൂടോടെയതന്നെയാവണം ശരീരഭാഗങ്ങളിൽ സൂക്ഷിക്കേണ്ടത്. എണ്ണ ഉടനടി തണുക്കുമ്പോഴെല്ലാംനിങ്ങൾ വീണ്ടും ചൂടാക്കേണ്ടിവരും. അതിനുവേണ്ടിയാണ് എല്ലായ്പോഴും രണ്ട്തുണിക്കഷണം ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നത്. ഒരെണ്ണം ശരീരത്തിൽഉപയോഗിക്കുമ്പോൾ അടുത്തത് വീണ്ടും ഉപയോഗിക്കാനായി ചൂടാക്കിയ എണ്ണയിൽ മുക്കിവയ്ക്കുക.

Also Read :   സന്തോഷ് ട്രോഫി ടൂർണമെൻ്റ് വിദേശത്തേക്ക്; അടുത്ത വർഷം സൗദിയിൽ നടന്നേക്കും

സന്ധി വേദനയും വിട്ടുമാറാത്ത ശാരീരിക വേദനകളും ഉള്ള സന്ദർഭങ്ങളിൽ പ്രകൃതിദത്തപരിഹാരമായി നിങ്ങൾക്ക് മുറിവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാൻ കഴിയും. മിതമായിസമ്മർദ്ദം ചെലുത്തിക്കൊണ്ട് ഇതുപയോഗിച്ച് ശരീരത്തിൽ മസാജ് ചെയ്യുന്നത് വഴിവേദനയും പിരിമുറുക്കവും ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. ഉറക്കംവർദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണെന്നും പറയപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിൽതന്നെയും സ്വയം തീരുമാനമെടുത്തു കൊണ്ട് നിങ്ങളുടെ ശരീരത്തിൽ ഇത് മസാജ് ചെയ്യാൻതുടങ്ങുന്നതിന് മുമ്പ് ഒരു ആയുർവേദ ഡോക്ടറുമായി കൂടിയാലോചിക്കാൻനിർദ്ദേശിക്കുന്നു. എണ്ണ നിങ്ങളുടെ ശരീരത്തിന് പൂർണമായും അനുയോജ്യമാണോഎന്നറിയാനും ഇതിലെ ഏതെങ്കിലും ഘടകങ്ങളോട് നിങ്ങൾക്ക് അലർജിയുണ്ടോ എന്നുംമനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കും.

ഒരു  വേദന സംഹാരി എണ്ണ എന്ന നിലയിൽ, അസ്വസ്ഥതകളും വീക്കവും ഒഴിവാക്കാൻമുറിവെണ്ണ മികച്ചതാണ്. ബാധിത പ്രദേശത്ത് ഇത് തേച്ചുപിടിപ്പിച്ച് കുറഞ്ഞത് അഞ്ച്മിനിറ്റെങ്കിലും ഇത് നിങ്ങൾ മസാജ് ചെയ്യണം. അരമണിക്കൂറോളം എണ്ണശരീരത്തിലിരിക്കാൻ അനുവദിക്കുക. അതിനുശേഷം വേണമെങ്കിൽ എണ്ണ കഴുകിവൃത്തിയാക്കാം. ഉളുക്കുകൾ ഉണ്ടാവുമ്പോൾ ദിവസത്തിൽ രണ്ട് തവണയെങ്കിലും ഭാഗങ്ങളിൽ എണ്ണ പുരട്ടേണ്ടിവരും.