1. ചൂടോടെ ഉണ്ണണം
ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായിദഹിക്കുവാന് സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെനേര്വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.
2. മയമുള്ളതുണ്ണണം
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്ത്തുകയുംശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെകരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും ദേഹത്തിന് സ്വാഭാവികകാന്തിയുമുണര്ത്തുകയും ചെയ്യുന്നു. അതിനാല്‍ മയമുള്ളതുണ്ണണം.
3. അളവറിഞ്ഞുണ്ണണം
അളവറിഞ്ഞ് ഭക്ഷണം കഴിച്ചാല്‍ ദേഹത്തില്‍ വാത–പിത്ത കഫങ്ങളുടെ തുലനാവസ്ഥതകരാറിലാവാതെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ദഹനശക്തിയെ കാക്കുകയും ചെയ്യും.
4. വിരുദ്ധമാവാത്തതുണ്ണണം
കഴിക്കുന്ന സാധനങ്ങള്‍ തമ്മില്‍ ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. വിരുദ്ധങ്ങളായവശരീരത്തില് വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി അപകടത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന് പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറില്‍ തൈരുചേര്ക്കരുത്.
5. ദഹിച്ചശേഷമുണ്ണണം
ആദ്യം കഴിച്ചത് ശരിയായി ദഹിക്കും മുമ്പ് വീണ്ടുമുണ്ടാല്‍ പലമട്ട് പാകം വന്ന നീരുകള്‍കൂടിക്കലര്‍ന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാല്‍ വാതം, തുടങ്ങിയദോഷങ്ങള്‍ തുല്യാവസ്ഥയിലെത്തി ശരീരം നിലനിര്‍ത്തും. ശരിയായ വിശപ്പുണ്ടാകുകയുംകഴിച്ചത് വേണ്ടപോലെ ദഹിക്കുകയും ആയുസ്സ് പാലിക്കപ്പെടുകയും ചെയ്യും.
6. തിടുക്കത്തിലുണ്ണരുത്
വേഗം കൂടിയാല്‍ ചോറു വഴിമാറുകയും ശരിക്കിറങ്ങാത്ത പോലെ തോന്നുകയും ചെയ്യും. രുചിയും ദോഷവുമറിയില്ല അതിനാല്‍ അതിവേഗം പാടില്ല.
7. സുഖമായിരുന്നുണ്ണണം
മനസ്സിനു സമാധാനവും പ്രസാദവും ഉണ്ടെങ്കിലേ കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാല്‍ വകയ്ക്കു കൊള്ളില്ല. അതിനാല്‍ സുഖമായിരുന്നുണ്ണണം.
8. തീരെപ്പതുക്കെയുണ്ണരുത്
ഏറെപ്പതിഞ്ഞമട്ടായാല്‍ വയറു നിറയുന്നതറിയില്ല. അധികമുണ്ടുപോകും. ഭക്ഷണംതണുക്കുകയും ദഹനം ക്രമം വിട്ടാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം വളരെസാവധാനത്തിലും കഴിക്കരുത്.
9. മിണ്ടിയും ചിരിച്ചും ഉണ്ണരുത്
ഉണ്ണുമ്പോളതിലാവണം ശ്രദ്ധ. മനസ്സ് മറ്റൊന്നിലായാല്‍ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങള്എല്ലാമുണ്ടാകും.
10. അവനവനെ അറിഞ്ഞുണ്ണണം
കഴിക്കുന്നതില്‍ ഇതെനിക്കു നന്ന് ഇതാപത്താണ് എന്ന് തിരിച്ചറിഞ്ഞ് വേണ്ടതെന്നുള്ളതേഉണ്ണാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക