വൈക്കം: ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മറവൻതുരുത്ത് പാലാംകടവ് ഇടയത്ത് മുംതാസ് മൻസിലിൽ പരേതനായ ജമാലിന്റെ മകൾ മുംതാസിനെ(24)യാണ് ശനിയാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
രാവിലെ ആറരയോടെയാണു സംഭവം. വീട്ടുകാർ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങനാശേരി മടുക്കുംമൂട് സ്വദേശി സജീറാണ് ഭർത്താവ്.
കഴിഞ്ഞ ഡിസംബർ 16ന് ആയിരുന്നു ഇവരുടെ വിവാഹം. രണ്ടര മാസം മാത്രം ഭർതൃഗൃഹത്തിൽ കഴിഞ്ഞ യുവതി പിന്നീട് മാതാവിനും സഹോദരനും ഒപ്പമാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക