Thursday, September 21, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

ഭരണഘടനയേയും മതനിരപേക്ഷ ഉള്ളടക്കത്തേയും സംരക്ഷിക്കുക ഇന്നിന്റെ കടമ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

by Sub Editor #1 - Real News Kerala
August 15, 2022
FacebookTwitterWhatsAppTelegram

ഭരണഘടനയേയും അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്തേയും സംരക്ഷിക്കുകയും ഉയർത്തിപ്പിടിക്കുകയുമാണ് ഇന്നിന്റെ കടമയെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് കുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച ശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാഹജലം കുടിച്ചതിന് സവർണ അധ്യാപകന്റെ അടിയേറ്റ് മരിക്കേണ്ടി വന്ന ബാലന്റെ ദയനീയ ചിത്രമാണ് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ നാം കാണേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജാതീയതയുടെ ഭീതിദ മുഖമാണത് വെളിവാക്കുന്നത്.

നിരവധി കൈവഴികളിലൂടെ നടന്ന സമര പോരാട്ടങ്ങളിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയത്. അറിയപ്പെടുന്നവരും അല്ലാത്തതുമായ ലക്ഷക്കണക്കിന് ആളുകളുടെ ജീവത്യാഗത്തിന്റേയും സഹനത്തിന്റേയും ബാക്കിപത്രമാണ് നമ്മുടെ സ്വാതന്ത്ര്യം.

ഇന്ത്യയിലെ ജനങ്ങളുടെ വേഷം, ഭാഷ, സംസ്‌കാരം ആചാരം തുടങ്ങിയവ മുൻനിർത്തി ഇന്ത്യ ഒരു രാജ്യമല്ല, ഭൂഖണ്ഡമെന്നാണ് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്. വൈവിധ്യമാർന്ന ജനത ഒരുമിച്ച് ജീവിക്കുന്ന, നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കുന്ന നാടാണ് ഇന്ത്യ.

ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള ശ്രമങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്നു. അത്തരത്തിൽ ഏകോപിതമായ ഒരാശയത്തിന്റെ ഭാഗമായാണ് ഗാന്ധിജി വധിക്കപ്പെട്ടത്. ബ്രിട്ടീഷുകാരുടെ ഇന്ത്യയിൽ ജീവിക്കാനായ ഗാന്ധിജിക്ക് സ്വതന്ത്ര ഇന്ത്യയിൽ ജീവൻ നഷ്ടമായി. ഗാന്ധിജിയെ നിശ്ശബ്ദമാക്കണമെന്ന വലിയ ആശയത്തിന്റെ പ്രയോഗമാണ് ഗോഡ്‌സെയിലൂടെ നടപ്പായത്.

മതസൗഹാർദം നിലനിർത്താതെ, മതനിരപേക്ഷതയ്‌ക്ക് ഊന്നൽ നൽകാതെ, ഇന്ത്യക്ക് മുന്നോട്ട് പോകാനാവില്ല. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയാണ് കേരളത്തിലെ ഇത്രയധികം വീട്ടുമുറ്റങ്ങളിൽ ദേശീയ പതാക ഉയർന്നത്.

സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളുടെ അന്തസത്തയെ ഉയർത്തി പിടിക്കാനുളള മതനിരപേക്ഷ ജനാധിപത്യ ഭാരതം സൃഷ്ടിക്കാനുള്ള ചുവടുവെപ്പാണത്-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോർപറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, കെ.വി. സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, റൂറൽ എസ് പി പിബി രാജീവ്, സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, ഡെപ്യൂട്ടി മേയർ കെ. ഷബീന, രാഷട്രപതിയുടെ പോലീസ് മെഡലിന് അർഹനായ റിട്ട. അസി. പോലീസ് കമ്മീഷണർ ടി.പി. പ്രേമരാജൻ തുടങ്ങിയവർ സംബന്ധിച്ചു.

ധർമ്മടം പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ കെ വി സ്മിതേഷ് പരേഡ് കമാൻഡറായി. കെഎപി നാലാം ബറ്റാലിയൻ, സിറ്റി, റൂറൽ, വനിത പൊലീസ് വിഭാഗം, ജയിൽ, എക്‌സൈസ്, ഫോറസ്റ്റ്, എൻ സി സി, എസ് പി സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ് എന്നിവയുടെ പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.

മികച്ച പ്ലാറ്റൂണുകൾക്കുള്ള പുരസ്‌കാരം നേടിയ കെഎപി ഫോർത്ത് ബറ്റാലിയൻ (സേനാ വിഭാഗം), കണ്ണൂർ ഗവ. പോളിടെക്‌നിക്ക് (എൻ സി സി ), മട്ടന്നൂർ എച്ച് എസ് എസ് (എസ് പി സി), സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് (സ്‌കൗട്ട്), അഴീക്കോട് എച്ച് എസ് എസ് (ഗൈഡ്‌സ്), സെന്റ് തേരസാസ് ആഗ്ലോ ഇന്ത്യൻ എച്ച് എസ് എസ് (ജൂനിയർ റെഡ്‌ക്രോസ് ഗേൾസ്), ചൊവ്വ എച്ച് എസ് എസ് (ജൂനിയർ റെഡ് ക്രോസ് ബോയ്‌സ്) എന്നിവർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി. ഹർ ഘർ തിരംഗയുടെ ഭാഗമായി ഓഫീസുകളുടെ ദീപാലങ്കാര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കലക്ടറേറ്റ്, രണ്ടാം സ്ഥാനം നേടിയ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ്, മൂന്നാം സ്ഥാനം നേടിയ കണ്ണൂർ സെൻട്രൽ ജയിൽ ആൻറ് കറക്ഷണൽ ഹോം എന്നിവയ്‌ക്കുള്ള സമ്മാനവും മന്ത്രി നൽകി.

40 വർഷമായി സ്വാതന്ത്ര്യ ദിന പരേഡിന് പന്തൊലൊരുക്കുന്ന താണ സ്വദേശി കെ പി വത്സലൻ, 25 വർഷത്തിലേറെയായി ശബ്ദ സൗകര്യം ഏർപ്പെടുത്തുന്ന കതിരൂർ സ്വദേശി ഷാജി പ്രകാശ് എന്നിവരെ മന്ത്രി പൊന്നാട ചാർത്തി ആദരിച്ചു.

Tags: MV GOVINDAN MASTERKERALAKANNURINDEPENDENCE DAY
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ Real News Kerala-യുടേതല്ല.
Previous Post

മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി

Next Post

നവീകരണത്തിലൂടെ ഖാദി പുതുവസന്തത്തിലേക്ക്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Related News

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

ഫോക്‌സ്‌വാഗൺ ആരാധകർക്കായി ടിഗ്വാൻ എത്തി

ഫോക്‌സ്‌വാഗൺ ആരാധകർക്കായി ടിഗ്വാൻ എത്തി

വീട്ടിൽ ഐശ്വര്യവും സമാധാനവും വരണോ? വെളുത്ത വിനായക വിഗ്രഹം സൂക്ഷിക്കാം

വീട്ടിൽ ഐശ്വര്യവും സമാധാനവും വരണോ? വെളുത്ത വിനായക വിഗ്രഹം സൂക്ഷിക്കാം

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

ക​ന​ത്ത മ​ഴ; വാ​ഗ​മ​ൺ റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

Latest News

5 പായസം ഉൾപ്പെടെ 65 വിഭവങ്ങൾ; പൗരപ്രമുഖർക്കായി ഓണസദ്യ ഒരുക്കി മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിൽ വീറുറ്റ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

ഫോക്‌സ്‌വാഗൺ ആരാധകർക്കായി ടിഗ്വാൻ എത്തി

ഫോക്‌സ്‌വാഗൺ ആരാധകർക്കായി ടിഗ്വാൻ എത്തി

വീട്ടിൽ ഐശ്വര്യവും സമാധാനവും വരണോ? വെളുത്ത വിനായക വിഗ്രഹം സൂക്ഷിക്കാം

വീട്ടിൽ ഐശ്വര്യവും സമാധാനവും വരണോ? വെളുത്ത വിനായക വിഗ്രഹം സൂക്ഷിക്കാം

കോട്ടയത്ത് മലയോര മേഖലകളില്‍ കനത്ത മഴ; രണ്ടിടത്ത് ഉരുൾപൊട്ടി

ക​ന​ത്ത മ​ഴ; വാ​ഗ​മ​ൺ റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

നീല നിറം; ലക്ഷങ്ങൾ വിലവരുന്ന അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടെത്തി

നീല നിറം; ലക്ഷങ്ങൾ വിലവരുന്ന അപൂർവയിനം ലോബ്സ്റ്ററിനെ കണ്ടെത്തി

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

ഇന്നും ആശ്വസിക്കാം; സംസ്ഥാനത്ത് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

‘ടാക്‌സി ആപ്പ്’: ഗോവയിലെത്തുന്നവർക്ക് തടസങ്ങളില്ലാതെ യാത്ര ചെയ്യാം; പുതിയ സംവിധാനവുമായി ടൂറിസം വകുപ്പ്

കേരളീയം 2023: നടത്തിപ്പിനു വിപുലമായ കമ്മിറ്റികൾ

കേരളീയം കേരളത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത മഹോത്സവം: മുഖ്യമന്ത്രി

നെടുമ്പാശ്ശേരിയിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

വിമാനത്താവളത്തിൽ യുവതിയുടെ കൈയിൽ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി; സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച നിലയിൽ

11,590 പേര്‍ ആറു മാസമായി റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടില്ല; പരിശോധന നടത്തുമെന്ന് മന്ത്രി ജിആര്‍ അനില്‍

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ സ്വീകരിക്കും: മന്ത്രി ജി.ആർ അനിൽ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.