സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് താരങ്ങള്‍ . മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ആശംസകള്‍ നേര്‍ന്നു. മോഹൻലാലും മമ്മൂട്ടിയും ‘ഹര് ഘര്‍ തിരംഗ’യുടെ ഭാഗമായും നേരത്തെ രംഗത്ത് എത്തിയിരുന്നു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ പരിപാടിയിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മേജര്‍ രവി, ജയറാം ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു.
കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹൻലാൽ പതാക ഉയർത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക