മാരുതി സുസുക്കിയുടെ വിവിധ വാഹനങ്ങൾ ബുക്ക് ചെയ്ത് കിട്ടാൻ കാത്തിരിക്കുന്നത് 3.87 ലക്ഷം ഗുണഭോക്താക്കൾ.
പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതും നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ വിപണിയിലെത്തിച്ചതും വിപണി ഇരു കൈകളും നീട്ടി സ്വീകരിച്ചതോടെയാണ് മാരുതി സുസുക്കി വാഹനങ്ങൾക്കും കാത്തിരിപ്പുകാർ വർധിച്ചത്.
പുതിയ മോഡലുകളായി സെലെറിയോ, ഫേസ്ലിഫ്റ്റ് മോഡലായി എക്സ്എൽ 6 തൊട്ടുപിന്നാലെ ബലേനോയും ബ്രെസയും എത്തിയതോടെയാണ് ബുക്കിങ്ങുകൾ വലിയ തോതിൽ വർധിച്ചത്.
ഇനി പുതുതായി നിർമാതാക്കളുടെ ആദ്യ മിഡ്സൈസ് എസ്യുവി ഗ്രാൻഡ് വിറ്റാര കൂടി എത്തുന്നതോടെ മാരുതി വീണ്ടും കുതിക്കുമെന്ന് ഉറപ്പാണ്.
പുതിയ വാഹനങ്ങളുടെ അവതരണവും പുതിയ വാഹനങ്ങളുടെ ആവശ്യകത വർധിച്ചതുമെല്ലാമാണ് കാത്തിരിപ്പിനു കാരണമായതെന്നാണ് കരുതുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെ ഇത് ഏകദേശം 2.80 ആയിരുന്നെന്നു നിർമാതാക്കൾ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
വിപണിയിലെത്തിയ സമയം മുതൽ മാരുതിയുടെ വിൽപന വലിയ തോതിൽ ഉയർത്തിയ വാഹനമാണ് ബലേനോ.
നിലവിൽ ഈ വാഹനത്തിനു വേണ്ടി മാത്രം ഏതാണ്ട് 38000 ഗുണഭോക്താക്കളാണ് കാത്തിരിക്കുന്നത്. ഇതോടൊപ്പം പുതിയ ബ്രെസ എത്തിയതും ബുക്കിങ്ങിന്റെ ക്യൂവിനു നീളം കൂട്ടി. നിലവിൽ മുപ്പതിനായിരത്തോളം ഗുണഭോക്താക്കൾ ഈ ചെറിയ എസ്യുവിക്കായി കാത്തിരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക