തെന്നിന്ത്യയിൽ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഷംന കാസിം. ഇപ്പോഴിതാ സാരിയിലുള്ള ഷംനയുടെ മനോഹരമായ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഷംന തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഇളം നീലയ്ക്കൊപ്പം പിങ്ക്, മെറൂൺ നിറങ്ങളും സാരിയിൽ ചേരുന്നു. ബോർഡറിൽ ബീഡ്സ് വർക്കുകളുണ്ട്. നിറപ്പകിട്ടാർന്നതും ലാളിത്യം നിറയുന്നതുമാണ് സാരി. സ്ലീവ്ലസ് ബ്ലൗസ് ആണ് പെയർ ചെയർ ചെയ്തത്. ഡീപ് നെക്കുള്ള ബ്ലൗസിൽ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു. ഇസ ഡിസൈനർ സ്റ്റുഡിയോയാണ് കോസ്റ്റ്യൂം ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക