ഇന്നോവ ക്രിസ്റ്റ ഡീസൽ വകഭേദത്തിന്റെ ബുക്കിങ് താൽകാലികമായി നിർത്തി വച്ച് ടൊയോട്ട. ബുക്കിങ് നിർത്തിയെന്ന് വാർത്തകൾ നേരത്തെ വന്നിരുന്നെങ്കിലും ഇപ്പോഴാണ് ടൊയോട്ട ഔദ്യോഗികമായ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ പതിപ്പിന് വൻ ഡിമാന്റാണ് വരുന്നത്, ബുക്ക് ചെയ്ത് വാഹനം ലഭിക്കാനായി മാസങ്ങളോളം കാത്തിരിക്കണം, അതുകൊണ്ടാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ വകഭേദത്തിന്റെ ബുക്കിങ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ടൊയോട്ട തീരുമാനിച്ചത്.
നിലവിലുള്ള ബുക്കിങ്ങുകൾക്ക് വാഹനം ഉടൻ നൽകുമെന്നു ടൊയോട്ട പറഞ്ഞു. 2005ൽ ക്വാളിസിന്റെ പിൻഗാമിയായി എത്തിയ ഇന്നോവ വളരെ പെട്ടെന്നു തന്നെ സെഗ്മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനങ്ങളിലൊന്നായി മാറി. ഇതുവരെ 10 ലക്ഷത്തിലധികം ഇന്നോവകളാണ് ഇന്ത്യയിൽ വിറ്റിരിക്കുന്നത്.
വാഹന വിപണിയെ ആകെ പിടിച്ചു കുലുക്കിയ സെമികണ്ടക്ടർ ക്ഷാമമാണ് ടൊയോട്ടയേയും പ്രതിസന്ധിയിലാക്കിയത് എന്നാണ് കരുതുന്നത്. ഈ വർഷം അവസാനം ഇന്നോവ ക്രിസ്റ്റയുടെ പരിഷ്കരിച്ച മോഡൽ ഇന്നോവ ഹൈക്രോസ് വിപണിയിലെത്തിയേക്കും.
ഹൈബ്രിഡ് എൻജുമായി എത്തുന്ന ഹൈക്രോസ്, ക്രിസ്റ്റയോടൊപ്പം തന്നെ വിൽക്കും. ടൊയോട്ടയുടെ ടിഎൻജിഎ–സി പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ഇന്നോവ ഹൈക്രോസിന് പെട്രോൾ ഹൈബ്രിഡ് എൻജിൻ മാത്രമാണുണ്ടാകുക.
2.4 ലീറ്റർ ഡീസൽ എൻജിനാണ് ഇന്നോവ ക്രിസ്റ്റ ഡീസലിന് കരുത്തേകുന്നത്. 150 ബിഎച്ച്പി കരുത്തുണ്ട് ഈ എൻജിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക