ഗാലക്സി ഫോൾഡ് 4 സാംസങ്ങിന്റെ ഏറ്റവും വിലയേറിയ സ്മാർട് ഫോണ്‍ ആണിത്. ഇത്രയും വിലയുള്ളതാകാൻ കാരണം ഇതൊരു സ്മാർട് ഫോൺ മാത്രമല്ല ഒരു മിനി ടാബ് ആയും ഉപയോഗിക്കാൻ സാധിക്കുമെന്നതാണ്.
ഇതിനുള്ളത് ഫോൾഡബിൾ ഡിസ്പ്ലേ ആണ്. സാധാരണ സ്മാർട്ഫോൺ പോലെയും 7.6 ഇഞ്ച് സൈസിലുള്ള മിനി ടാബായും ഉപയോഗിക്കാം.
വിസ്മയിപ്പിക്കുന്ന ധാരാളം ഫീച്ചേഴ്സ് ഈ ഫോണിലുണ്ട്. സാംസങ്ങിന്റെ ഈ പുത്തൻ താരോദയത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
സാംസങ്ങിന്റെ ഗ്രേ ഗ്രീൻ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റ് ആണ്. ഫോൾഡ് ചെയ്യാവുന്ന ഡിസ്പ്ലേയും എക്സ്ട്രാ ആയ ഒരു കവർ ഡിസ്പ്ലേയും വരുന്നുണ്ട്. അത്തരത്തിൽ രണ്ടു ഡിസ്പ്ലേ ആണ് ഈ ഫോണിന് വരുന്നത്.
അലുമിനിയം ഫ്രെയിമിലാണ് ഈ ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന്റെ ഫ്രണ്ടിലും ബാക്കിലുമായിട്ട് ഗൊറില്ല ഗ്ലാസ് വിക്റ്റസ് പ്രൊട്ടക്ഷൻ വരുന്നുണ്ട്. 6.2 സൈസിലുള്ള ഒരു കളർ ഡിസ്പ്ലേ ഇതിന്റെ ഫ്രണ്ടിൽ വരുന്നുണ്ട്.
ഓലെഡ് സ്ക്രീൻ ആണ് ഇതിൽ വരുന്നത്. ഈ ഒരു ഡിസ്പ്ലേ ഉപയോഗിച്ചു തന്നെ സാധാരണ സ്മാർട്ഫോൺ ഉപയോഗിക്കുന്നതു പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കും.
ടോൾ ആയിട്ടുള്ള ഡിസ്പ്ലേ ആണ് അതുകൊണ്ടു തന്നെ വ്യൂയിങ് ഏരിയ കൂടുതലുണ്ട്. സ്ക്രോൾ ചെയ്യുന്ന സമയത്ത് കൂടുതൽ ഏരിയ വിസിബിലിറ്റി കിട്ടും.
കവർ സ്ക്രീനിന്റെ മുകളിലായി സെൽഫി ക്യാം വരുന്നത്. നല്ല ഭംഗിയായിട്ടുള്ള ടോൺ ആണ് ഇതിന്റെ ബാക്ക് സൈഡിൽ വരുന്നത്. ക്യാമറ മോഡ്യൂളും വലുതാണ്. ട്രിപ്പിൾ ക്യാമറ സെറ്റപ്പിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
ക്യാമറ ബംപ് അത്യാവശ്യം വലുപ്പമുള്ളതാണ്. ഇതിന്റെ വലതു വശത്താണ് പവർ ബട്ടണും വോളിയം ബട്ടണും സിം ട്രേയും. താഴെയായി ടൈപ്പ് സി പോർട്ട് കൊടുത്തിട്ടുണ്ട്. താഴെയും മുകളിലുമായി സ്റ്റീരിയോ സ്പീക്കേഴ്സ് വരുന്നുണ്ട്.
ഇത് കൈയിൽ ഹോൾഡ് ചെയ്യാൻ വളരെ ഈസി ആണെന്നതാണ് മറ്റൊരു ഗുണം. ഫോൾഡ് ചെയ്തു കഴിയുമ്പോൾ 15എംഎം തിക്നെസാണ് ഫോണിനുണ്ടാകുക.
ഈയൊരു തിക്നെസ് ഈസിയായി ഫോൺ കൈയിൽ ഹോൾഡ് ചെയ്യാൻ സഹായിക്കും. വളരെ സേഫായി കൈയിലിരിക്കും. എക്സ്ട്രാ കേസിന്റെ ആവശ്യമില്ലാതെ തന്നെ ഉപയോഗിക്കാം.
സ്ക്രാച്ച് പ്രൂഫ് ആണ്, ഡ്രോപ് െടസ്റ്റിൽ വിജയമായിരുന്നു. ഫോൺ അൺഫോൾഡ് ചെയ്യുമ്പോൾ 7.6 ഇഞ്ച് വലുപ്പത്തിലുള്ള മിനി ടാബ് പോലെ ഉപയോഗിക്കാൻ സാധിക്കും.
ഈ ടാബ് വ്യൂവിലേക്ക് ആദ്യം വന്നു കഴിഞ്ഞാൽ ഇതിന്റെ വിഡിയോ ഡിസ്പ്ലേ ക്വാളിറ്റി അതിശയിപ്പിക്കുന്നതാണ്. സാംസങ്ങിന്റെ ഏറ്റവും മികച്ച പാനലാണിത്. 1200 നിറ്റ്സ് ബ്രൈറ്റ്നസ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീൻ ഡേ ലൈറ്റിലും ഈസി ആയിട്ട് ദൃശ്യങ്ങൾ കാണാം.
എക്സ്ട്രാ ബ്രൈറ്റ്നെസ് എന്നുള്ള ഓപ്ഷൻ സെറ്റിങ്ങ്സിൽ പോയി കൂടുതൽ ബ്രൈറ്റ് ആക്കാനും സാധിക്കും. ഈ സ്ക്രീനിന്റെ വലതു ഭാഗത്ത് സെൽഫി ക്യാം കൊടുത്തിട്ടുണ്ട്. 4 മെഗാ പിക്സലിന്റെ ഒരു സെൽഫി ക്യാം ആണ് ഇതിൽ വരുന്നത്.
അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാം ആയതുകൊണ്ടു വിഡിയോകൾ കാണുന്ന സമയത്തു നമുക്കിത് കാണാൻ കഴിഞ്ഞേക്കില്ല.
ശ്രദ്ധിച്ചു നോക്കിയാൽ ചെറിയ പൊട്ടുപോലെ കാണാം. ക്യാമറ ഉപയോഗിക്കുമ്പോൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയും.