ദുൽഖർ സൽമാന്റേതായി അടുത്തിടെ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘സീതാ രാമം’. റിലീസ് ദിവസം മുതൽ പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ്.
തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകളില്‍ നിന്നു മാത്രം 75 കോടി ആഗോള ഗ്രോസ് ചിത്രം നേടി കഴിഞ്ഞു. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും നായികമാരായി എത്തിയ ചിത്രം ദുൽഖർ സൽമാനെ പാൻ ഇന്ത്യൻ താരമായി ഉയർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചു കഴിഞ്ഞുവെന്ന് നിസംശയം പറയാനാകും. നിലവിൽ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ.
ചിത്രത്തിൽ മൃണാള്‍ താക്കൂറിന്റേത് മികച്ച പ്രകടനമായിരുന്നുവെന്ന് കങ്കണ പറഞ്ഞു. സിനിമയുടെ ഹിന്ദി പതിപ്പ് കാണാനായി കാത്തിരിക്കുകയാണെന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.’അതിശയകരമായ പ്രകടനത്തിന് മൃണാള്‍ താക്കൂറിനും സീതാ രാമത്തിന്റെ മികച്ച വിജയത്തിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, ഹിന്ദി പതിപ്പ് കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു’ എന്നാണ് കങ്കണ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക