ധ്യാന്‍ ശ്രീനിവാസന് നായകനാവുന്ന ‘ബുള്ളറ്റ് ഡയറീസ്’ സിനിമ ടീമാണ് കിടിലനൊരു ഓണപ്പാട്ട് ആശംസകളുമായി എത്തിയിരിക്കുന്നത് . ഓണം വിത്ത് ജിന്ന് എന്ന് പേരിട്ടിരിക്കുന്ന ഓണപ്പാട്ട് ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റും ഗോകുലും ചേര്‍ന്നാണ്.
ഓണത്തിന് കേരളത്തിലേക്ക് വരുന്ന മാവേലിയുടെ ഒരുക്കവും കൂട്ടിന് ഇത്തവണ ജിന്നും എത്തുന്നതാണ് മ്യൂസിക് ആല്‍ബത്തിന്റെ തീം. ബി3എം ക്രിയേഷന്‍സിന്റെ ബാനറിലാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. നോബിനും ഇംതിയാസ് അബൂബക്കറും ചേര്‍ന്ന് കോണ്‍സപ്റ്റ് തയ്യാറാക്കിയ ഈ വ്യത്യസ്ത മ്യൂസിക് വീഡിയോ സംവിധാനം ചെയ്തത് ഇംതിയാസ് അബൂബക്കറാണ്. നോബിന് മാത്യുവാണ് സംഗീത സംവിധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക