കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് ശർക്കരവരട്ടി. ഇത്തവണ ഓണത്തിന് ശർക്കരവരട്ടി ഇങ്ങനെ തയ്യാറാക്കൂ.
ചേരുവകൾ
ഏത്തക്കായ തൊലികളഞ്ഞ് നടുവേ കീറി കട്ടിയിൽ വരുത്തെടുത്തത് – 1 കിലോ
ശർക്കര – 3/4 കിലോ
വെള്ളം ആവശ്യത്തിന്
ഏലക്ക , ചുക്ക് , ജീരകം ഇവ മൂന്നും പൊടിച്ചത് – 2 പിടി
പഞ്ചസ്സാര – 2 ,3 പിടി
തയ്യാറാക്കുന്ന വിധം
ശർക്കര അടുപ്പത്തു വെച്ച് ആവശ്യത്തിനു വെള്ളം ചേർത്ത് പാനി ആക്കണം. ഒരു നൂൽ പരുവം ആകുമ്പോൾ വാങ്ങി വെച്ച് കായവറുത്തത് ചേർക്കണം. ശേഷം ഇളക്കുക. ഈ സമയത്ത് ഏലക്ക, ചുക്ക്, ജീരകം ഇവ മൂന്നും ചേർത്ത് പൊടിച്ചത് വിതറിക്കൊടുക്കുക. ഒപ്പം പഞ്ചസാര വിതറുക. ചൂടാറുമ്പോൾ വായു കടക്കാത്ത പാത്രത്തിൽ ഇട്ടു വയ്ക്കണം. കുറേക്കാലം കേടുകൂടാതെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക