ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് ‘ഐഡി’. നവാഗതനായ അരുൺ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. ഐഡിയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
കലാഭവൻ ഷാജോൺ ജോണി ആന്റണി, ജയകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര ‘ഐഡി’ എന്ന ചിത്രത്തിൽ അണിനിരക്കുന്നു.വരികൾ: അജീഷ് ദാസൻ. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക്: നിഹാൽ സാദിഖ്.
മുഹമ്മദ് കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്സ എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് നിര്‍മാണം. എസ്സ ഗ്രൂപ്പ് കേരളത്തിലെ പ്രമുഖമായ ഒരു ബിസിനസ് സംരംഭകരാണ്.
നിലവിൽ ഹോട്ടലുകൾ, റിസോര്‍ട്സ്, സർവീസ് സ്റ്റേഷൻസ്, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ് എന്നിവയിൽ മുഖ്യധാരയിൽ നിൽക്കുന്ന എസ്സ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് ‘എസ്സ എന്റർടൈൻമെന്റ്സ്’ എന്ന പേരിൽ ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് സാധ്യമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക