സൂര്യയുടെ അഭിനയ ജീവിതത്തിന്റെ 25-ാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ കൊണ്ടാടുകയാണ്. #25YearsOfSuriyaism എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ട്രെന്‍ഡിംഗ് ആണ്. ഇപ്പോഴിതാ അഭിനയജീവിതത്തില്‍ സഹോദരന് ഒരു നാഴികക്കല്ല് പിന്നിടുമ്പോള്‍ സൂര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് കാര്‍ത്തി.
“സ്വന്തം പരിമിതികള്‍ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാന്‍ രാവും പകലും അദ്ദേഹം അധ്വാനിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കാനാണ് എല്ലായ്പ്പോഴും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപ്പോന്നത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ മനസിന്റെ ഉദാരത വര്‍ധിച്ചു. അര്‍ഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി. അതാണ് എന്റെ ജ്യേഷ്ഠന്”, എന്നാണ് കാര്‍ത്തിയുടെ കുറിപ്പ്. ജ്യേഷ്ഠനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രമാണ് കുറിപ്പിനൊപ്പം കാര്‍ത്തി പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക