തമിഴിൽ സൂപ്പർ ഹിറ്റായിമാറിയ ചിത്രമാണ് വിക്രം വേദ. പുഷ്കര്‍- ഗായത്രി ദമ്പതികൾ തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഹിന്ദിയിലേക്കും എത്തുകയാണ്. ഇപ്പോൾ ഇതാ ‘വിക്രം വേദ’ ഹിന്ദിയിലെ തകര്‍പ്പൻ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഹൃത്വിക് റോഷനാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ഹൃത്വിക് റോഷന്റെ അടിപൊളി ഡാൻസ് രംഗങ്ങളുള്ള ‘ആല്‍ക്കഹോളിയ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഹിന്ദിയിലും ഒരു വേറിട്ട സിനിമകാഴ്ച ആയിരിക്കും ചിത്രമെന്ന സൂചനയാണ് ലഭിക്കുന്നത് . ഹിന്ദിയില്‍ ‘വിക്രമും’ ‘വേദ’യുമായി എത്തുന്നത് സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക