വർഷങ്ങളായി മലയാള സിനിമാ സീരിയൽ രംഗത്ത് സ്വഭാവ നടിയായി തിളങ്ങുന്ന താരമാണ് സീനത്ത്. ഇപ്പോഴിതാ ജയറാം നായകനായ ജോർജ്ജ് കുട്ടി കെയർ ഓഫ് ജോർജ്ജ് കുട്ടി എന്ന വിനയൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും ഇറങ്ങി പോകാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് സീനത്ത് ഇപ്പോൾ.
“ജയറാം നായകനായ ജോർജുട്ടി കെയർ ഓഫ് ജോർജുകുട്ടി സെറ്റിൽ നിന്നായിരുന്നു ഇറങ്ങി പോരേണ്ടി വന്നത്.
ആ സിനിമയിലേക്ക് വിളിച്ചു ഞാൻ പോകുകയും ഉണ്ടായിരുന്നു. അന്ന് ഹോട്ടൽ മഹാറാണിയിലാണ് ആർട്ടിസ്റ്റുകൾ എല്ലാം ഉണ്ടായിരുന്നത്, അവിടെ നിന്നുമായിരുന്നു മേക്കപ്പ് കഴിഞ്ഞ ശേഷം ലൊക്കേഷനിലേക്ക് പോകുക, അന്ന് എനിക്ക് രഞ്ജിത്തിനെയോ ഹരിദാസിനെയോ അറിയില്ലായിരുന്നു. ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് കഥപറഞ്ഞു, അതിൽ എന്റെ അനുജത്തിയായി പറഞ്ഞത് ഉണ്ണിമേരി എന്ന നടിയെ ആയിരുന്നു. ആ സമയത്ത് ഉണ്ണിമേരി നല്ല രീതിയിൽ തടിച്ച വ്യക്തിയായിരുന്നു. അങ്ങനെ ഞാൻ ഉണ്ണിമേരിയുടെ ചേച്ചിയായി ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എന്നിട്ട് ഞാൻ ലൊക്കേഷനിൽ നിന്നും പോവുകയും ഉണ്ടായി. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് രഞ്ജിത്തിനെ കാണുന്നത്. അന്ന് ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു.”താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക