മഞ്ജു വാര്യര്‍ ചിത്രം ആയിഷ ഒക്ടോബറിൽ തിയറ്ററുകളിൽ എത്തും.7 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന.
ഇപ്പോൾ ചിത്രത്തിലെ ഒരു മനോഹരഗാനം പുത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ഈ ഇന്തോ-അറബിക് ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. നൂറ അൽ മർസൂഖിയാണ് അറബിക് വരികൾ എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക