അമിതഭാരം നിയന്ത്രിക്കാനായി അത്താഴം ഒഴിവാക്കുന്നവരാണ് നമ്മളിൽ പലരും. രാത്രി ഉറങ്ങാൻ പോകുന്നതിനാൽ കലോറിയുടെ ആവശ്യം ഇല്ല എന്ന തോന്നലാണ് ഇതിന് പിന്നിൽ. എന്നാൽ ഇത്തരത്തിൽ സ്ഥിരമായി അത്താഴം മുടക്കിയാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും.
വിശന്ന് കിടന്നുറങ്ങുന്നത് നമ്മുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. ഉറക്കമില്ലായ്മയും ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുന്നതിനും കാരണമാകും.
ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളാണ് സെറോടോണിനും മെലാടോണിനും. ഇവയുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കണമെങ്കിൽ രാത്രിയിലെ ഭക്ഷണത്തിൽ നിന്നുള്ള കലോറി അത്യാവശ്യമാണ്.
ഉറക്കക്കുറവ് വൈറ്റമിൻ ഡിയുടെ കുറവ് ഉണ്ടാക്കും. ഇത് ശരീരത്തിന്റെ പ്രതിരോധ ശക്തി, മെറ്റബോളിസം, ഊർജ്ജത്തിന്റെ തോത്, മൂഡ് എന്നിവയെ ബാധിക്കും.
അത്താഴം ശരിയായ രീതിയിൽ കഴിച്ചില്ലെങ്കിൽ ഉറക്കക്കുറവ് ഉണ്ടാകുന്നതിനാൽ ഉണർന്നിരിക്കുന്ന സമയത്ത് കൂടുതൽ ഭക്ഷണം കഴക്കാനുള്ള തോന്നൽ ഉണ്ടാകും. ഇത് അമിതഭാരത്തിലേക്ക് നമ്മെ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക